Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

36 വില്ലകൾ, അഞ്ചു കോടി മൂല്യം: ഐ.എ.എസ്- ഐ.പി.എസ് ദമ്പതികൾക്കെതിരെ അന്വേഷണം

text_fields
bookmark_border
36 വില്ലകൾ, അഞ്ചു കോടി മൂല്യം: ഐ.എ.എസ്- ഐ.പി.എസ് ദമ്പതികൾക്കെതിരെ അന്വേഷണം
cancel

ജയ്പൂർ: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ രാജസ്ഥാനിൽ ഐ.എ.എസ്- ഐ.പി.എസ് ദമ്പതികൾക്കെതിരെ അന്വേഷണം. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിഖർ അഗർവാൾ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയെന്നും അതിന് പ്രത്യുപകാരമായി വില്ലകൾ പാരിതോഷികമായി സ്വീകരിച്ചുവെന്നുമാണ് കേസ്. അടുത്തിടെ വരെ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അഗർവാളിനും ഭാര്യ പ്രശാഖ മാഥൂറിനുമെതിരെ അഴിമതി നിരോധന ബ്യൂറോ (എസിബി) ആണ് അന്വേഷണം നടത്തുക. അഗർവാളിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ 36-ൽ അധികം വില്ലകൾ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇതിന് ആകെ അഞ്ചു കോടിയാണ് മൂല്യം കാണിച്ചിരിക്കുന്നത്. 15 ലക്ഷം രൂപക്ക് വില്ലകൾ വാങ്ങിയതെന്നാണ് രേഖകൾ.

അടുത്തിടെ വരെ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അഗർവാളും അനന്ത ബ്രാൻഡിന് കീഴിൽ ഹോട്ടലുകളും റിസോർട്ടുകളും നടത്തുന്ന ഗോയൽ ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം പരിശോധിക്കും. റിസോർട്ട് നിർമ്മാണ നിബന്ധനകളിൽ ഇളവുകൾ അനുവദിച്ചെന്നും അഗർവാളിന്റെയും ബന്ധുക്കളുടെയും പേരിൽ സ്വത്തുക്കൾ സ്വന്തമാക്കിയെന്നുമാണ് ആരോപണം.

അഗർവാൾ കമ്പനിയുടെ ഡയറക്ടർമാരുമായി ക്രിമിനൽ ഗൂഢാലോചന നടത്തുകയും തനിക്കും സ്വകാര്യ കമ്പനിക്കും ആനുകൂല്യങ്ങൾ നേടുന്നതിനായി തന്റെ ഔദ്യോഗിക പദവി ഉപയോഗിക്കുകയും ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കാൻ സാധ്യതയുണ്ടാക്കിയെന്നുമാണ് എ.സി.ബി കണ്ടെത്തൽ.

ഉദയ്പൂർ കളക്ടർ, രാജസ്ഥാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയ നിരവധി മുതിർന്ന ഭരണപരമായ ചുമതലകളിൽ അഗർവാൾ ഇരുന്നപ്പോഴുള്ള പെരുമാറ്റത്തെ കേന്ദ്രീകരിച്ചാണ് എസിബിയുടെ പ്രാഥമിക അന്വേഷണം നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 36 Villas- 2 Cities-Rs 5 Crore-Rajasthan IAS-IPS Couple Under Probe
Next Story