മഹാരാഷ്ട്രയിലെ പൽഗാറിൽ ഭൂചലനം
text_fieldsനാസിക്: പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ നാസിക്കിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.15ന് പൽഗാമിലാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാസിക്കിൽ നിന്നും 100 കിലോമീറ്റർ പടിഞ്ഞാറ് അഞ്ചു കിലോമീറ്റർ താഴ്ചയിലാണ് നാഷണൽ സെൻറർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചകളിലായി മഹാരാഷ്ട്രയിൽ നിരവധി ചെറുചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
സെപ്തംബർ അഞ്ചിന് പുലർച്ചെ ആറുമണിയോടെ നോർത്ത് മുംബൈയിൽ നിന്നും 98 കിലോമീറ്റർ മാറി 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സെപ്തംബർ നാലിന് റിക്ടർ സ്കെയിലില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഇതേ ദിവസം നാസിക്കിൽ നിന്നും 98 കിലോ മീറ്റർ പടിഞ്ഞാറ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവെപ്പട്ടിട്ടുണ്ട്.

