3500 അശ്ലീല സൈറ്റുകൾ നിരോധിച്ചുവെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വെബ്െസെറ്റുകൾ തടയാൻ വ്യാപകമായ സംവിധാനം ഏർപ്പെടുത്തുെമന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതയിൽ അറിയിച്ചു. അത്തരം 3,522 സൈറ്റുകൾ കഴിഞ്ഞമാസം നിരോധിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഇത്തരം ൈസറ്റുകൾ ലഭിക്കാതിരിക്കാനുള്ള ജാമറുകൾ ഇൻസ്റ്റാൾ ചെയ്യാൻ സി.ബി.എസ്.ഇ യോട് ആവശ്യപ്പെടണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് ഇക്കാര്യം അറിയിച്ചത്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങൾ നിരോധിക്കാൻ വേണ്ട നടപടികളെടുത്തതിെൻറ റിപ്പോർട്ട് ഹാജരാക്കാമെന്നും പിങ്കി ആനന്ദ് അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. രാജ്യത്തുടനീളം കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിരോധിക്കാൻ സർക്കാർ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
