Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിലും ബിഹാറിലും...

അസമിലും ബിഹാറിലും പ്രളയം തുടരുന്നു; 35 ലക്ഷം പേർ ദുരിതത്തിൽ

text_fields
bookmark_border
flood
cancel

ന്യൂഡൽഹി: അസമിലും ബിഹാറിലും ജനജീവിതത്തെ ബാധിച്ച്​ പ്രളയക്കെടുതി തുടരുന്നു. ഏകദേശം 35 ലക്ഷം പേർ പ്രളയം മൂലം ദുരിതത്തിലായിട്ടുണ്ട്​. മൺസൂണിനിടെയുണ്ടാവുന്ന വെള്ളപ്പൊക്കം ബിഹാറിലും അസമിലും പുതിയ സംഭവമല്ല. എന്നാൽ, ഈ വർഷം കനത്ത മഴ ​പെയ്​തതോടെ വലിയ പ്രളയം തന്നെ ഉണ്ടാവുകയായിരുന്നു.

വടക്കൻ ബിഹാറിലാണ്​ പ്രളയം കനത്ത നാശം വിതച്ചത്​. 132 പേർക്ക്​ ഇവിടെ ജീവൻ നഷ്​ടമായി. നേപ്പാളിലെ കനത്ത മഴയാണ്​ ബിഹാറിനെ പ്രളയജലത്തിൽ മുക്കിയത്​. ഗാണ്ഡക്​ നദി ഗോപാൽഗഞ്ചിലും കിഴക്കൻ ചംപാരനിലും കരകവിഞ്ഞ്​ ഒഴുകി നാശം വിതച്ചു. 

ബിഹാറിലെ 10 ജില്ലകളിലെ ഏഴ്​ ലക്ഷത്തോളം പേരെയാണ്​ പ്രളയം ബാധിച്ചത്​. അസമിൽ 33 ജില്ലകളിലെ 27 ലക്ഷം പേർ പ്രളയക്കെടുതിയിലായി. 122 പേർക്ക്​ അസമിൽ പ്രളയത്തിൽ ജീവൻ നഷ്​ടമായെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assambiharfloodmalayalam newsindia news
News Summary - 3.5 mn hit by floods in Assam, Bihar-India news
Next Story