നാലര വർഷത്തിനിടെ 35 ലക്ഷം ജോലി നഷ്ടം
text_fieldsന്യൂഡൽഹി: കഴിഞ്ഞ നാലര വർഷത്തിനിടെ ചെറുകിട, ഇടത്തരം മേഖലയിൽ 35 ലക്ഷം ജോലി നഷ്ടമെ ന്ന് സർവേ റിപ്പോർട്ട്. നോട്ടുനിരോധനവും ചരക്കുസേവന നികുതി നടപ്പാക്കിയതും ഇതി ന് പ്രധാന കാരണങ്ങളാണെന്നും സർവേ വ്യക്തമാക്കുന്നു. ഒാൾ ഇന്ത്യ മാനുഫാക്ചേറഴ്സ് ഒാർഗനൈസേഷൻ ആണ് സർവേ സംഘടിപ്പിച്ചത്. മൂന്നു ലക്ഷത്തോളം വ്യവസായിക മേഖലകളെ പ്ര തിനിധാനം ചെയ്യുന്ന ഒാൾ ഇന്ത്യ മാനുഫാക്ചേറഴ്സ് ഒാർഗനൈസേഷൻ ഒക്ടോബർ ഒന്നു മുതൽ 30 വരെ 34,000 പേർക്കിടയിലാണ് സർവേ നടത്തിയത്.
വ്യാപാര മേഖലയിലാണ് കൂടുതൽ ജോലി നഷ്ടം, 43 ശതമാനം. സൂക്ഷ്മ സംരംഭം (32 ശതമാനം), ചെറുകിട സംരംഭം (35 ശതമാനം), ചെറുകിട മേഖല (24 ശതമാനം) എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ ജോലി നഷ്ടം. തയ്യൽക്കാർ, ചെരിപ്പുകുത്തികൾ, ബാർബർമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയ സ്വയം തൊഴിൽ മേഖലകളിൽ ഏറെ ജോലി നഷ്ടമുണ്ടായതായി സർവേയിൽ പറയുന്നു.
പ്ലാസ്റ്റിക്, തീപ്പെട്ടി, പടക്കം, ഡൈയിങ്, സ്റ്റോൺ, പ്രിൻറിങ് തുടങ്ങിയ ഏറെ തൊഴിലാളികളുള്ള അസംഘടിത മേഖലകളിലും ഏറെ ജോലി നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2015-16 കാലത്ത് ഇൗ മേഖലകളിലെല്ലാം ഉണർവുണ്ടായിരുന്നെങ്കിലും പിന്നാലെയെത്തിയ നോട്ടുനിരോധനവും ചരക്കുസേവന നികുതിയും എല്ലാം തകിടംമറിച്ചുവെന്ന് സർവേ ചൂണ്ടിക്കാട്ടി.
ചെറുകിട, ഇടത്തരം മേഖല ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട് കാണിക്കുന്നതെന്ന് ഒാൾ ഇന്ത്യ മാനുഫാക്ചേറഴ്സ് ഒാർഗനൈസേഷൻ പ്രസിഡൻറ് കെ.ഇ. രഘുനാഥൻ പറഞ്ഞു. വിഷയം ഗൗരവത്തോടെ പരിഗണിച്ച് പരിഹാര മാർഗങ്ങൾ കാണാൻ സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
