343 എഫ്.ഡി.സി മരുന്നുകൾ കേന്ദ്രം നിരോധിച്ചേക്കും
text_fieldsബംഗളൂരു: രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ മരുന്നു കമ്പനികൾക്ക് കനത്ത തിരിച്ചടിയേകി 343 ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്.ഡി.സി) മരുന്നുകൾ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഉന്നത സമിതിയായ ഒൗഷധ സാേങ്കതിക ഉപദേശക ബോർഡിെൻറ (ഡി.ടി.എ.ബി) ഉപസമിതി നിരോധനത്തിന് അനുകൂലമായ റിപ്പോർട്ടാണ് രണ്ടാഴ്ച മുമ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നൽകിയത്.
എഫ്.ഡി.സി മരുന്നുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏറെനാളായി കമ്പനികളുമായി നിയമ പോരാട്ടം നടത്തി വരുകയായിരുന്നു. ഡി.ടി.എ.ബി ഉപസമിതി റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ വൈകാതെ തീരുമാനമുണ്ടായേക്കും.
2016 മാർച്ച് 10ന് പ്രമുഖ ബ്രാൻഡുകളായ വിക്സ് ആക്ഷൻ 500 എക്സ്ട്രാ, സാരിഡോൺ, കോറക്സ്, ഡി കോൾഡ് ടോട്ടൽ തുടങ്ങിയവയടക്കം 349 എഫ്.ഡി.സികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചിരുന്നു.
ഇന്ത്യൻ മരുന്നു വിപണിയിൽ 3000 കോടി രൂപയുടെ കുറവുണ്ടാക്കിയ നിരോധനത്തിനെതിരെ പ്രമുഖ മരുന്നുനിർമാതാക്കളായ ഗ്ലെൻമാർക്ക്, സിപ്ല, ഫൈസർ, പ്രൊക്ടർ ആൻഡ് ഗാംബ്ൾ, ഡോ. െറഡ്ഡീസ്, ലൂപിൻ തുടങ്ങിയവ ഡൽഹി ൈഹകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി.
ഡി.ടി.എ.ബി, ഡ്രഗ്സ് കൺസൽേട്ടറ്റീവ് കമ്മിറ്റി (ഡി.സി.സി) എന്നിവയുമായി കൂടിയാലോചിക്കാതെയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ നടപടിയെ അന്ന് ഡൽഹി ൈഹകോടതി വിമർശിച്ചു. നിരോധനത്തിനെതിരെ 454 പരാതികളാണ് ഡൽഹി ഹൈകോടതിയിൽ ഫയൽ ചെയ്തത്. 2016 ഡിസംബറിൽ നിേരാധനം നീക്കിയ ഹൈകോടതി, ശരിയായ രീതിയിലല്ല കേന്ദ്രം നിരോധനം നടപ്പാക്കിയതെന്നും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ 26 എ വകുപ്പുപ്രകാരം, മരുന്നു നിർമാണം നേരിട്ട് തടയാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി.
ഇതിനെതിരെ കേന്ദ്രം നൽകിയ ഹരജിയിൽ, ഏതെല്ലാം കാരണത്താൽ ഏതൊക്കെ എഫ്.ഡി.സികൾ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യണമെന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന് വ്യക്തമായ വിവരം ൈകമാറാൻ ഡി.ടി.എ.ബിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നിരോധന ശിപാർശ നൽകിയ എഫ്.ഡി.സികളിൽ പലതും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കമ്പനികൾക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഉപസമിതിയുടെ വാദം. ഇൗ മിശ്രിതങ്ങളെ സാധൂകരിക്കുന്ന പഠനങ്ങൾ പൂർണമായും വിശ്വാസ യോഗ്യമല്ലെന്നും രോഗിക്ക് ഒരു മരുന്ന് മതിയാവുന്ന അവസ്ഥയിൽപോലും ഒന്നിലധികം മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 400 മരുന്നു നിർമാണ കമ്പനികളിൽനിന്നും രോഗികളിൽനിന്നും മറ്റും അഭിപ്രായം തേടിയ ശേഷമാണ് 349ൽ 343 എഫ്.ഡി.സി മരുന്നുകളും നിരോധിക്കാൻ ഡി.ടി.എ.ബി ഉപസമിതി ജൂലൈ അവസാനം റിപ്പോർട്ട് നൽകിയത്.
ഒരു ലക്ഷം കോടി രൂപയുടെ ഇന്ത്യൻ മരുന്നുവിപണിയുടെ രണ്ടോ മൂന്നോ ശതമാനമാണ് നിരോധന ഭീഷണിയുള്ള എഫ്.ഡി.സി മരുന്നുകൾ. നിരോധനം മുന്നിൽക്കണ്ട് പല കമ്പനികളും നേരത്തെ തന്നെ അനുപാതത്തിൽ മാറ്റം വരുത്തിയുള്ള പുതിയ സംയുക്തങ്ങൾ വിപണിയിൽ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. ചില കമ്പനികൾ ഒറ്റ ബ്രാൻഡിൽത്തന്നെ ഒരേ ശ്രേണിയിൽപെട്ട പല മരുന്നുകളും പുറത്തിറക്കുന്നുണ്ട്്. നിരോധനം വന്നാലും അവയിലേതെങ്കിലും ഒന്നിനെ മാത്രമേ ബാധിക്കൂ എന്നതിനാൽ കേന്ദ്ര തീരുമാനം അത്തരം കമ്പനികൾക്ക് കാര്യമായി ദോഷം ചെയ്യില്ല. ആ ശ്രേണിയിൽത്തന്നെ മറ്റൊരു പുതിയ ഉൽപന്നം നിർമിച്ച് നിരോധനത്തെ മറികടക്കുകയും ചെയ്യാം.
എഫ്.ഡി.സി
രണ്ടോ അതിലധികമോ മരുന്നുകളുടെ ഘടകങ്ങൾ നിശ്ചിത അനുപാതത്തിൽ ചേർത്ത് നിർമിക്കുന്നവയാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ അഥവാ എഫ്.ഡി.സി മരുന്നുകൾ. കഫ് സിറപ്പ്, വേദന സംഹാരികൾ, ജലദോഷ മരുന്നുകൾ മുതലായവയടക്കമുള്ള എഫ്.ഡി.സികളാണ് കരട് പട്ടികയിലുള്ളത്. ഇവയുെട നിർമാണവും വിതരണവും വിപണനവും കേന്ദ്രം വിലക്കിയേക്കും. ആറു എഫ്.ഡി.സികൾ നിയന്ത്രിക്കാനും നീക്കമുണ്ട്. നിരോധനം നിലവിൽ വന്നാൽ എഫ്.ഡി.സികളുടെ അനുപാതത്തിൽ മാറ്റം വരുത്താൻ മരുന്നു കമ്പനികൾ നിർബന്ധിതരാവും. അല്ലെങ്കിൽ അവയുടെ ഉൽപാദനം നിർേത്തണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
