331 ബംഗ്ലാദേശി ഹിന്ദു കുടുംബങ്ങളെ യു.പിയിൽ പുനരധിവസിപ്പിച്ചു; ഏഴ് ഏക്കർ വരെ ഭൂമി, ക്ഷേമപദ്ധതികളിലും അംഗത്വം
text_fieldsലഖ്‌നൊ: ബംഗ്ലാദേശിൽ നിന്നുള്ള 331 ഹിന്ദു കുടുംബങ്ങളെ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ വിവിധ ഗ്രാമങ്ങളിൽ പുനരധിവസിപ്പിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ പ്രത്യേകനിർദേശപ്രകാരമാണ് നടപടിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ പറയുന്നു.
കുടുംബങ്ങൾക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും നൽകുന്നതിനൊപ്പം ക്ഷേമപദ്ധതി ആനുകൂല്യങ്ങളും അനുവദിക്കുന്നുണ്ട്. ധൗരഹര, മുഹമ്മദി, ഗോല എന്നീ മൂന്ന് തഹസിലുകളിലായാണ് കുടുംബങ്ങൾക്ക് ഭൂമിയും വീടുകളും അനുവദിച്ചത്. ധൗരഹരയില സുജൻപൂർ ഗ്രാമത്തിൽ 97 കുടുംബങ്ങൾ, മോഹൻപൂർ ഗ്രാന്റിൽ 41, മുഹമ്മാദിയിലെ മിയാൻപൂരിൽ 156, ഗോള ഗ്രാന്റ് നമ്പർ 3 ഗ്രാമത്തിൽ 37 എന്നിങ്ങനെയാണ് പുനരധിവസത്തിന്‍റെ കണക്കെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പുനരധിവാസ പ്രക്രിയ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. ഇപ്പോൾ കുടുംബങ്ങൾ സാധാരണജീവിതം നയിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓരോ കുടുംബത്തിനും കൃഷിഭൂമി അനുവദിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ, കുടുംബങ്ങൾക്ക് ഏഴ് ഏക്കർ വരെ കൃഷിഭൂമി ലഭിച്ചു. കാര്‍ഷിക വൃത്തിലൂടെയും മറ്റും ഇവർ പ്രാദേശിക വിപണിയിൽ നിർണായക ഇടപെടൽ നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പ്രധാൻ മന്ത്രി ആവാസ് യോജന, പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി, ഉജ്ജ്വല യോജന, പെൻഷനുകൾ, കിസാൻ ക്രെഡിറ്റ് കാർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ദുർഗ ശക്തി നാഗ്പാൽ പറഞ്ഞു. കൂടാതെ, റേഷൻ വിതരണം, വാക്സിനേഷൻ, എം.ജി.എൻ.ആർ.ഇ.ജി.എ തൊഴിൽ, വിദ്യാഭ്യാസം, റോഡ് കണക്റ്റിവിറ്റി തുടങ്ങിയ അവശ്യ സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

