Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിൽ ഇന്ന്...

മഹാരാഷ്ട്രയിൽ ഇന്ന് 3307 പേർക്ക് കോവിഡ്, 114 മരണം; തമിഴ്നാട്ടിൽ രോഗികൾ അരലക്ഷം

text_fields
bookmark_border
മഹാരാഷ്ട്രയിൽ ഇന്ന് 3307 പേർക്ക് കോവിഡ്, 114 മരണം; തമിഴ്നാട്ടിൽ രോഗികൾ അരലക്ഷം
cancel

മുംബൈ: മഹാരാഷ്ട്രയിൽ ബുധനാഴ്ച 3307 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 114 പേർ മരിക്കുകയും ചെയ്തു. മരിച്ചവരിൽ 77 പേരും രോഗികളിൽ 1359 പേരും മുംബൈയിലാണ്. തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു.

മുംബൈയിലെ 61,587 പേർ പേരടക്കം മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 116,752 ആയി ഉയർന്നു. മുംബൈയിലെ 3244 അടക്കം സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 5651 ആയി. 58,986 പേർ ഇതിനകം രോഗ മുക്തരായി. 

തമിഴ്നാട്ടിൽ ബുധനാഴ്ച 2174 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 50,193 ആയി. 48 പേർ ബുധനാഴ്ച മരിക്കുകയും ചെയ്തു. 576 പേരാണ് തമിഴ്നാട്ടിൽ ആകെ മരിച്ചത്.

Show Full Article
TAGS:covid 19 india news 
Next Story