Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 781; മുംബൈയിൽ വീണ്ടും കോവിഡ്​ മരണം

text_fields
bookmark_border
മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 781; മുംബൈയിൽ വീണ്ടും കോവിഡ്​ മരണം
cancel

മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ്​19 കേസുകൾ റിപ്പോർട്ട്​ ചെയ്​ത മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 781ആയ ി ഉയർന്നു. ഇന്ന് 33 പേർക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. പിംപ്രി-ചിഞ്ച്‌വാഡിൽ 19, മുംബൈയിൽ 11, അഹമ്മദ്‌നഗർ, സതാ ര, വസായ് എന്നിവിടങ്ങളിൽ ഒന്നു വീതം എന്നിങ്ങനെയാണ്​ ഇന്ന്​ കോവിഡ്​ പോസിറ്റീവ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

മഹാരാഷ്​ട്രയിൽ ഇന്ന്​ ഒരു മരണവും റിപ്പോർട്ട്​ ചെയ്​തു. മുംബൈ വസായിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 65 കാരനായ കോവിഡ്​ രോഗിയാണ്​ മരിച്ചത്​.

നിരവധി നഴ്​സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ മുംബൈയിലെ വോക്ക്​ഹാർഡ്​ ഹോസ്​പിറ്റൽ കോവിഡ്​ വ്യാപനമേഖലയായി പ്രഖ്യാപിച്ചു.

രാജസ്ഥാനിലെ കോട്ടയിലും കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തു. ന്യൂമോണിയ, പനി, ചുമ തുടങ്ങിയ അസുഖങ്ങളോടെ കോട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 60കാരനാണ്​ മരിച്ചത്​. കഴിഞ്ഞ ദിവസമാണ്​ ഇയാൾ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയത്​. കോട്ടയിൽ നിന്ന്​ ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തവരുമായി ഇയാൾ ഇടപഴകിയിരുന്നു. രാജസ്ഥാനിൽ ഇന്ന്​ എട്ടു പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇവിടെ 274 കോവിഡ്​ ബാധിതരാണുള്ളത്​.

മധ്യപ്രദേശിലെ ഭോപ്പാലിലും ഒരാൾ കോവിഡ്​ ബാധിച്ച്​ മരിച്ചു. ചികിത്സയിലായിരുന്ന 62കാരനാണ്​ ഇന്നലെ രാത്രി മരിച്ചത്​.

ഗുജറാത്തിലെ വഡോദരയിൽ കോവിഡ്​ വൈറസ് ബാധിച്ച് 62 കാരൻ മരിച്ചു. ഇതോടെ സംസ്ഥാനത്ത്​ ​കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 12 ആയി. ഗുജറാത്തിൽ ഇന്ന്​ 16 കോവിഡ്​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതുവരെ​ 144 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​.


ഇന്ത്യയിൽ കോവിഡ് 19 കേസുകളുടെ എണ്ണം 4,067 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 16 മരണങ്ങളും 514 കോവിഡ്​ കേസുകളും റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക കണക്കു പ്രകാരം 109 കോവിഡ്​ മരണങ്ങളാണ്​ ഇന്ത്യയിൽ ഉണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraindia newsCoronavirus#Covid19
News Summary - 33 more coronavirus cases in Maharashtra; state tally jumps to 781 - India news
Next Story