328 സങ്കര മരുന്നുകൾ കേന്ദ്രം നിരോധിച്ചു
text_fieldsന്യൂഡൽഹി: രണ്ടോ അതിലധികമോ മരുന്നുകൾ ഒരുമിച്ച് ചേർത്ത 328 മരുന്നുകൾ (ഫിക്സഡ് ഡോസ് കോമ്പിനേഷൻ-എഫ്.ഡി.സി) സർക്കാർ നിരോധിച്ചു. ഇതിൽ ഏറെ പ്രചാരമുള്ള ‘സാരിഡോൺ’ എന്ന മരുന്നും പെടും.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് കാണിച്ചാണ് മരുന്നുകൾ നിരോധിച്ചത്. ഇത് ഇന്ത്യൻ-ആഗോള മരുന്നു കമ്പനികൾക്ക് വൻ തിരിച്ചടിയായി. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വന്നതിനാൽ, നിലവിലുള്ള സ്റ്റോക്ക് വിൽക്കാനും സാധിക്കില്ല. വിവിധ രാസസേങ്കതകൾ ഒരുമിച്ച് ചേർത്ത നിരവധി മരുന്നുകൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. തീരുമാനത്തെ ആരോഗ്യ രംഗത്തിെൻറ മികവിനായി പ്രവർത്തിക്കുന്ന സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്.
2016ൽ സർക്കാർ ഇത്തരം 350 മരുന്നുകൾ നിരോധിച്ചിരുന്നു. എന്നാൽ, വ്യവസായികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് വിഷയത്തിൽ വിദഗ്ധ സമിതിയുടെ പുനഃപരിശോധന വേണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പുതിയ തീരുമാനം കേമ്പാളത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ‘ഇന്ത്യൻ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ’ പ്രസിഡൻറ് ദീപ്നാഥ് റോയ് ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
