Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണ്ണാടകയിൽ...

കർണ്ണാടകയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 33 വിദ്യാർഥികൾക്ക് കോവിഡ്

text_fields
bookmark_border
sslc.jpg
cancel

കർണ്ണാടക: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 33 വിദ്യാർഥികൾക്ക് കോവിഡ്. ജൂൺ 25 മുതൽ ജൂലൈ 3 വരെയായിരുന്നു പരീക്ഷ നടന്നത്. ഇവരുമായി അടുത്ത് ഇടപഴകിയ 80 കുട്ടികളെ ഹോം ക്വാറൻൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 
7.60 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കണ്ടെയന്‍മ​െൻറ് സോണുകളില്‍ നിന്ന്് മാത്രം 3911 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 

അതേസമയം പരീക്ഷയ്ക്ക് മുമ്പ് ആരോഗ്യവകുപ്പി​െൻറ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമാണ് കുട്ടികളെയെല്ലാം ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

19710 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപോർട്ട് ചെയ്തത്.293 പേരാണ് മരിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakastudentsSSLCcovid
News Summary - 32 students who sat for karnataka sslc exams test covid-19 positive contacts being traced
Next Story