കോവിഡ് പ്രതിരോധത്തിന് പി.എം കെയേഴ്സ് ഫണ്ടിൽനിന്ന് 3100 കോടി
text_fieldsന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ടിൽനിന്ന് കോവിഡ് പ്രതിരോധത്തിനായി 3100 കോടി അനുവദിച്ചു. ഇതിൽ വെന്‍റിലേറ്ററുകൾ വാങ്ങാനായി 2000 കോടിയും അന്തർസംസ്ഥാന തൊഴിലാളി ക്ഷേമത്തിന് 1000 കോടിയും ചെലവിടും.
വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്കായി 100 കോടി വകയിരുത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം നിർമിച്ച 50,000 വെന്‍റിലേറ്ററുകൾ വാങ്ങി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സർക്കാർ ആശുപത്രികൾക്ക് ലഭ്യമാക്കും.
Out of Rs 3100 crores, a sum of approximately Rs.2000 crore will be earmarked for the purchase of ventilators, Rs. 1000 crores will be used for care of migrant labourers and Rs.100 crores will be given to support vaccine development: Prime Minister's Office https://t.co/WO7lTBsQui
— ANI (@ANI) May 13, 2020
അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം, താമസസൗകര്യം, ചികിത്സ, ഗതാഗതം എന്നിവക്കായാണ് 1000 കോടി അനുവദിച്ചത്. ഈ തുക ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് കൈമാറും. ജില്ല കലക്ടർമാർ, മുനിസിപ്പൽ കമീഷണർമാർ എന്നിവർ വഴിയാണ് തുക ചെലവഴിക്കുക.
PM-CARES Fund Trust Allocates Rs. 3100 Crore for Fight against COVID-19. https://t.co/jMaY8ZTE7F
— PMO India (@PMOIndia) May 13, 2020
via NaMo App pic.twitter.com/fwlgJYVeRO
കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമെന്ന പേരില്‍ കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് പി.എം കെയേഴ്‌സ് ഫണ്ട്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ മറ്റൊരു ധനസമാഹരണ പദ്ധതി കൊണ്ടുവന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പി.എം കെയേഴ്സ് ഫണ്ടിന്‍റെ സുതാര്യതയെ കുറിച്ചും പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ നിരവധി പേർ സംശയം ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
