Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുർമീതിന്‍റെ ഇസെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കി; സൈന്യം ദേര സച്ച സൗദയിൽ

text_fields
bookmark_border
panchkula
cancel
 

ന്യൂഡൽഹി: ആ​ൾ​ദൈ​വം ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ്​​ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന്​ കോ​ട​തി വി​ധി​ച്ച​തി​നെ തു​ട​ർ​ന്നുണ്ടായ അനുയായികളുടെ അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 31 ആയി.  സംഭവത്തിൽ 250 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് അക്രമികൾ അഴിഞ്ഞാടിയത്. അക്രമത്തിന് നേതൃത്വം നൽകിയ 15 ദേര സച്ച സൗദ അനുയായികളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. 

സംസ്ഥാനങ്ങളിൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായാണ് വിവരം. പൊലീസും ദ്രുതകര്‍മസേനയും ക്രമസമാധാന പാലത്തിനായി അക്രമ പ്രദേശങ്ങളിൽ റോന്ത് ചുറ്റുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും സംഘർഷ സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 24 മുതൽ ഇന്നുവരെ 600ൽ അധികം ട്രെയിനുകൾ റദ്ദാക്കി. 

ഹരിയാനയിലെ രണ്ട് ദേ​ര സ​ച്ചാ സൗ​ദ ആ​ശ്ര​മങ്ങൾ പൊലീസ് അടപ്പിക്കാൻ ഉത്തരവിട്ടു. എത്രയും വേഗം ആശ്രമം ഒഴിയാൻ അനുയായികളോട് ആവശ്യപ്പെട്ടതാ‍യി പൊലീസ് അറിയിച്ചു. ക്രമസമാധാന നിലയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര വകുപ്പ് ഇന്ന് ഡൽഹിയിൽ യോഗം വിളിച്ചിട്ടുണ്ട്.  

സി​ർ​സ ആ​സ്​​ഥാ​ന​മാ​യ ദേ​ര സ​ച്ചാ സൗ​ദ ആ​ശ്ര​മ​ത്തി​​​​​​​​​​​​​​​​​​​​​െൻറ ത​ല​വ​നാ​യ റാം ​റ​ഹീം സി​ങ്ങി​​​​​​​​​​​​​​​​​​​​​െൻറ ആ​യി​ര​ക്ക​ണ​ക്കി​ന്​ അ​നു​യാ​യി​ക​ളാ​ണ്​ കഴിഞ്ഞദിവസം ആ​ക്ര​മ​ണാ​സ​ക്​​ത​രാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്. ട്രെ​യി​നും  ബ​സും മ​റ്റ്​ വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും അ​ഗ്​​നി​ക്കി​ര​യാ​ക്കി​യ ആ​ക്ര​മി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച്​ അ​ഴി​ഞ്ഞാ​ടി. ഇ​വ​രെ നേ​രി​ടാ​ൻ പൊ​ലീ​സി​ന്​ ആ​കാ​ശ​ത്തേ​ക്ക്​​വെ​ടി​യു​തി​ർ​ക്കേ​ണ്ടി​വ​ന്നു. ഹ​രി​യാ​ന​യി​ലെ പ​ഞ്ച്​​കു​ള കോ​ട​തി​യി​ൽ​നി​ന്ന്​ വി​ധി വ​ന്ന​യു​ട​ൻ തു​ട​ങ്ങി​യ ക​ലാ​പം സം​സ്​​ഥാ​ന​ത്തി​​​​​​​​​​​​​​​​​​​​​െൻറ മ​റ്റ്​ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തു​ട​ർ​ന്ന്​ പ​ഞ്ചാ​ബ്, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ  എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും  അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. 

amrahimverdict

ഡ​ൽ​ഹി​യി​​ൽ അ​തി​ർ​ത്തി​യോ​ട്​ ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഏ​​ഴു സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​ത്. നാ​ല്​ ബ​സു​ക​ൾ അ​ഗ്​​നി​ക്കി​ര​യാ​ക്കി.  അ​ക്ര​മ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ റെ​യി​ൽ​വേ നൂ​റു​ക​ണ​ക്കി​ന്​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഹരിയാന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റെ വി​ളി​ച്ച്​ അ​തൃ​പ്​​തി അ​റി​യി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും നി​രോ​ധ​നാ​ജ്​​ഞ പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ സെ​പ്​​റ്റം​ബ​ർ എ​ട്ടു​വ​രെയാണ്​ നി​രോ​ധ​നാ​ജ്​​ഞ. അ​ക്ര​മം വ്യാ​പ​ക​മാ​യ​തേ​ാ​ടെ റാം ​റ​ഹീ​മി​​​​​​​​​​​​​​​​​​​​​െൻറ സ്വ​ത്തു​ക​ൾ പി​ടി​െ​ച്ച​ടു​ത്ത്​ ന​ഷ്​​ട​പ​രി​ഹാ​രം ഇൗ​ടാ​ക്ക​ണ​മെ​ന്ന്​ പ​ഞ്ചാ​ബ്​-​ഹ​രി​യാ​ന ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 31 Dead In Clashes After Ram Rahim Verdict, Cops, Army On Alert
Next Story