300 ഭീകരർ നുഴഞ്ഞുകയറ്റത്തിനായി ഒരുങ്ങുന്നു; ഇന്ത്യയെ ലക്ഷ്യമിട്ട് 12 ഭീകരകേന്ദ്രങ്ങൾ
text_fieldsന്യൂഡൽഹി: ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് ശേഷം പാക് മണ്ണിൽ തിരിച്ചടിക്കായി തീവ്രവാദ കേന്ദ്രങ്ങൾ സജീവമായതായി റിപ്പോർട്ട്. പാകിസ്താനിലെ ഇത്തരത്തിലുള്ള 12 കേന്ദ്രങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞു. റോക്കറ്റ്- മിസൈൽ ആക്രമണങ്ങൾക്കായി ഒരുക്കിയ വിക്ഷേപണ തറകൾ ഉൾപെടുന്ന ക്യാമ്പുകളാണിവ. ഇന്ത്യയിൽ നുഴഞ്ഞുകയറാൻ തയ്യാറായ 300 ഭീകരർ ഈ കേന്ദ്രങ്ങളിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. നുഴഞ്ഞുകയറ്റം സാധ്യമാകുന്ന ഇന്ത്യൻ അതിർത്തി പ്രദേശങ്ങളും സംഘം നിരീക്ഷിക്കുന്നു. സർജിക്കൽ സ്ട്രൈക്ക് ആക്രമണത്തിന് ശേഷവും നിയന്ത്രണരേഖയിലെ തീവ്രവാദികൾക്ക് നാശനഷ്ടങ്ങൾ വരുത്താൻ ഇന്ത്യൻ ൈസന്യത്തിനായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോജാബ് വാലി, രാജ്വർ വനം, ബന്ദിപോര, കാസികുന്ദ്, റാഫിയാബാദ്, നൗഗാം എന്നിവിടങ്ങളിൽ വെച്ചാണ് ഭീകരരും അവരെ നയിക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചയും പണവും ആയുധങ്ങളും കൈമാറപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്. സർജിക്കൽ ആക്രമണത്തിന് ശേഷം നുഴഞ്ഞുകയറ്റത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. തീവ്രവാദികൾ നിരാശയിലാണ്. താഴ്വരയിൽ കനത്ത മഞ്ഞ് വീഴ്ച തുടങ്ങിയതും നുഴഞ്ഞുകയറ്റം കുറക്കുന്നതിന് കാരണമായതായും ഒരു സൈനികൻ വ്യക്തമാക്കി. ദേശീയ മാധ്യമമായ ഡി.എൻ.എയാണ് റിപ്പോർട്ട് പുറത്തു വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
