അസമിൽ 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി
text_fieldsഗുവാഹത്തി: അസമിൽ 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതുമായി ബന്ധപ്പെട്ട് വിവിധതലങ്ങളിൽ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഹിമന്ത ബിശ്വശർമ്മ അവകാശപ്പെട്ടു. നേരത്തെ മാർച്ച് മാസത്തിൽ 600ഓളം മദ്രസകൾ അസം അടച്ചുപൂട്ടിയിരുന്നു.
ഞാൻ 600 മദ്രസകൾ അടച്ചുപൂട്ടി. എനിക്ക് മദ്രസകൾ പൂട്ടണമെന്നാണ് ആഗ്രഹം. ഞങ്ങൾക്ക് മദ്രസകൾ വേണ്ട. പകരം സ്കൂളുകളും കോളജുകളും യൂനിവേഴ്സിറ്റികളുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കർണാടകയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിജയ് സങ്കൽപ് യാത്രയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.
2020ലാണ് വിവാദമായ മദ്രസ നിയമം അസം പാസാക്കിയത്. മദ്രസകളെ സാധാരണ സ്കൂളുകളാക്കി മാറ്റുന്നതായിരുന്നു നിയമം. 2023 ജനുവരിയിലെ കണക്കനുസരിച്ച് 3000ത്തോളം രജിസ്റ്റർ ചെയ്ത് മദ്രസകളാണ് അസമിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

