Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ...

മെഡിക്കൽ സർട്ടിഫിക്കറ്റിനായി ആശുപത്രികൾക്ക്​ മുന്നിൽ മണിക്കൂ​റുകളോളം വരിനിന്ന്​ തൊഴിലാളികൾ

text_fields
bookmark_border
മെഡിക്കൽ സർട്ടിഫിക്കറ്റിനായി ആശുപത്രികൾക്ക്​ മുന്നിൽ മണിക്കൂ​റുകളോളം വരിനിന്ന്​ തൊഴിലാളികൾ
cancel

ന്യൂഡൽഹി: സ്വന്തം നാട്ടിലേക്ക്​ തിരിച്ച്​ പോകുന്നതിന്​ മെഡിക്കൽ സർട്ടിഫിക്കറ്റിനായി പൂനെയിൽ ആശുപത്രിക്ക്​ മുന്നിൽ തടിച്ചുകൂടിയത്​ 300 ലധികം കുടിയേറ്റ തൊഴിലാളികൾ. മെഡിക്കൽ സർട്ടിഫിക്കറ്റിനായി തൊഴിലാളികൾ പൂനെയിലെ ഔന്ദ്​ കുതിർ ആശുപത്രിക്ക് മുന്നിൽ പുലർച്ചെ മൂന്നു മണിമുതൽ മണിക്കൂറുകളോളമാണ്​ വരിനിന്നത്​. 

കോവിഡ് -19 ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നൽകാൻ പൂനെ മുനിസിപ്പൽ കോർപ്പറേഷ​​െൻറ കീഴിലുള്ള ആശുപത്രികൾക്കാണ്​ അധികാരം. കനത്ത ചൂടിനെ അവഗണിച്ച്​ സ്​ത്രീകളും കുട്ടികളും അടങ്ങുന്ന നീണ്ട നിരയാണ്​ ഔന്ദ്​ കുതിർ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്നത്​. ഭൂരിഭാഗവും സുതർവാഡി, പശാൻ, ബാലേവാഡി, ബനേർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കൂലി തൊഴിലാളികളാണ്. 

പൂനെയിൽ ജോലിചെയ്​തിരുന്ന ഭർത്താവ് മരിച്ചതിനെത്തുടർന്ന് ഇൻഷുറൻസ്​ തുക കൈപറ്റാൻ എത്തിയ താൻ രണ്ടുമാസമായി ഇവിടെ കുടുങ്ങികിടക്കുകയാണെന്ന്​ ബിഹാറിലെ ചപ്രയിൽ നിന്നെത്തിയ ലാൽതി ദേവി എന്ന സ്​ത്രീ പറഞ്ഞു. 12 കിലോമീറ്റററിലധികം നടന്നാണ്​ രാവിലെ ആറു മണിയോടെ ആശുപത്രിക്ക്​ മുന്നിലെത്തിയതെന്ന്​ അവർ പറഞ്ഞു. 

താപനിലയും കോവിഡ് -19 ലക്ഷണങ്ങളും പരിശോധിച്ച്​ രോഗമില്ലെന്ന്​ വ്യക്തമാകുമ്പോൾ മാത്രമേ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകൂ. സർട്ടിഫിക്കറ്റിൻെറ പകർപ്പും അപേക്ഷക​​െൻറ ആധാർ കാർഡിൻെറ പകർപ്പും ആശുപത്രി അധികൃതർ സൂക്ഷിക്കും. രണ്ട്​ ദിവസം മുമ്പാണ്​ സർട്ടിഫിക്കറ്റ്​ നൽകിതുടങ്ങിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 8.30 മുതൽ ഉച്ചക്ക്​ ഒരു മണിവരെയാണ്​ പരിശോധന നടത്തി സർട്ടിഫിക്കറ്റ്​ അനുവദിക്കുക. ആദ്യ ദിവസങ്ങളിനേക്കാൾ മൂന്നിരട്ടി തൊഴിലാളികളാണ്​ സർട്ടിഫിക്കറ്റിനായി എത്തുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantspuneindia newsmedical certificate
News Summary - 300 migrants queue for hours outside Pune hospital for medical certificate- India news
Next Story