Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിജെപിക്ക് ഐക്യദാർഢ്യം: ശിവാജി പാർക്ക് പൊലീസ് വലയത്തിൽ; 300ഓളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
സിജെപിക്ക് ഐക്യദാർഢ്യം: ശിവാജി പാർക്ക് പൊലീസ് വലയത്തിൽ; 300ഓളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു
cancel

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പങ്കെടുക്കാനെത്തിയ 300ഓളം പേരെ മുംബൈയിലെ ശിവാജി പാർക്കിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ദാദറിലെ ശിവാജി പാർക്ക് പരിസരത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവരിൽ ആം ആദ്മി പാർട്ടി നേതാവ് അഞ്ജലി ദമാനിയയും ഉൾപ്പെടുന്നു.

പൊലീസ് ഉദ്യോഗസ്ഥർ സാധാരണ വേഷത്തിലെത്തിയാണ് തന്നെ പിടികൂടിയതെന്നും എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും ദമാനിയ പറഞ്ഞു. കസ്റ്റഡിയിലെടുത്തവരിൽ ചിലരെ ശിവാജി പാർക്ക് പൊലീസ് സ്റ്റേഷനിലേക്കും മറ്റുചിലരെ സമീപത്തെ സ്റ്റേഷനുകളിലേക്കും മാറ്റിയതായാണ് അധികൃതർ അറിയിച്ചത്.

പ്രതിഷേധം കണക്കിലെടുത്ത് ശിവാജി പാർക്ക് പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. മൈതാനത്തേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും സമീപ റോഡുകളിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ആയിരക്കണക്കിന് പൊലീസുകാരെ പ്രദേശത്ത് നിയോഗിച്ചു. സാധാരണക്കാരെ ചോദ്യം ചെയ്യുന്നതിനോടപ്പം പാർക്കിലേക്കുള്ള റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്.

പ്രതിഷേധത്തിന് ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതിയില്ലാതെ ഒത്തുകൂടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെപ്പോലും സർക്കാർ ഭയപ്പെടുകയാണെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ ആരോപിച്ചു. പ്രതിഷേധം മഹാരാഷ്ട്രയിലുടനീളം വ്യാപിക്കുമെന്നും ആദിത്യ താക്കറെ മുന്നറിയിപ്പ് നൽകി.

പ്രതിഷേധങ്ങൾ തടയാനുള്ള നടപടികളുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അനുമതിയില്ലാതെ പ്രതിഷേധിച്ച 600ഓളം പേരെ മുംബൈയിലെ വിവിധയിടങ്ങളിൽ നിന്നായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 300 Detained at Shivaji Park
Next Story