Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅച്ഛൻ ഭരിച്ച...

അച്ഛൻ ഭരിച്ച വ്യോമയാനം​ 30 വർഷത്തിന്​ ശേഷം ജ്യോതിരാദിത്യയു​ടെ കൈകളിൽ

text_fields
bookmark_border
അച്ഛൻ ഭരിച്ച വ്യോമയാനം​ 30 വർഷത്തിന്​ ശേഷം ജ്യോതിരാദിത്യയു​ടെ കൈകളിൽ
cancel

ന്യൂഡൽഹി: 30 വർഷം മുമ്പ്​ പിതാവ്​ മാധവറാവു സിന്ധ്യ ഭരിച്ച കേന്ദ്ര വ്യോമയാന വകുപ്പ്​ ഇപ്പോൾ​ മകൻ ജ്യോതിരാദിത്യ സിന്ധ്യയുടെ കൈകളിലേക്ക്​. അച്ഛൻ കോൺഗ്രസുകാരനായാണ്​ മന്ത്രിപദത്തിലേറിയതെങ്കിൽ മകൻ ബി.ജെ.പി ടിക്കറ്റിലാണെന്നുമാത്രം.

കോവിഡ്​ ഒന്നാംതരംഗത്തിനിടെ നടന്ന കുതിരക്കച്ചവടത്തിലൂടെ മധ്യപ്രദേശിൽ ബി.ജെ.പിക്ക്​ ഭരണം​ നേടിക്കൊടുത്തതിന്‍റെ പ്രതിഫലമായാണ്​ ജ്യോതിരാദിത്യക്ക്​ മന്ത്രിക്കസേര ലഭിച്ചത്​. ബുധനാഴ്ച രാത്രി വൈകിയാണ്​ വകുപ്പ്​ വ്യോമയാനമാണെന്ന വിവരം പുറത്തുവന്നത്​. പി.വി. നരസിംഹറാവു സർക്കാരിൽ പിതാവ് മാധവറാവു സിന്ധ്യ കൈകാര്യം ചെയ്​ത അതേ വകുപ്പ്​. 1991 മുതൽ 1993 വരെ​ അദ്ദേഹം വ്യോമയാന, ടൂറിസം മന്ത്രിയായിരുന്നു.

അച്ഛനും മകനും സമാനതകളേറെ

രാജ്യം ഉദാരവൽക്കരണത്തിലേക്ക്​ കാലെടുത്തുവെച്ച '91ൽ രാഷ്ട്രീയ, സാമ്പത്തിക മേഖല മാറിമറിയുന്ന ഘട്ടത്തിലായിരുന്നു മാധവറാവു സിന്ധ്യക്ക്​ വ്യോമയാനം ലഭിച്ചത്​. ഇപ്പോൾ, കോവിഡ്​ പ്രതിസന്ധിയിൽ ആകാശയാത്രയും അനുബന്ധ വ്യവസായ മേഖലയും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടു​േമ്പാൾ പ്രസ്​തുത വകുപ്പ്​ മകൻ ജ്യോതിരാദിത്യയുടെ ചുമതലയിലായി.

വ്യോമയാന മന്ത്രിയാകുന്നതിന്​ മുമ്പ്​ ഇരുവരും മറ്റുവകുപ്പുകളിൽ കേന്ദ്രമന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സർക്കാരിൽ റെയിൽ‌വേ മന്ത്രിയായാണ്​ മാധവറാവു പ്രവർത്തിച്ചതെങ്കിൽ മൻ‌മോഹൻ സിംഗ് സർക്കാരിൽ വാർത്താവിനിമയ, ഐടി മന്ത്രിയായാണ്​ ജ്യോതിരാദിത്യ പ്രവർത്തിച്ചത്​. തപാൽ സംവിധാനം പുനരുജ്ജീവിപ്പിച്ചതിന്‍റെ ക്രെഡിറ്റും ജ്യോതി സ്വന്തമാക്കിയിരുന്നു.

മാധവറാവു സിന്ധ്യ രാജീവ്​ ഗാന്ധിയോടൊപ്പം

തങ്ങൾ ​അതുവരെ െകാണ്ടുനടന്ന രാഷ്​ട്രീയ ആശയത്തിൽനിന്ന്​ വഴിമാറി സഞ്ചരിച്ചാണ് ഇരുവരും​ മന്ത്രിമാരായതെന്ന യാദൃശ്​ചികതയും ഇവർക്കിടയിലുണ്ട്​. കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് മാധവറാവു ബി.ജെ.പിയുടെ പ്രഥമരൂപമായ ജനസംഘത്തിന്‍റെ നേതാവായിരുന്നു. പിന്നീടാണ്​ കോൺഗ്രസിലെത്തിയത്​. എന്നാൽ, മകൻ ജ്യോതിരദിത്യയാക​ട്ടെ, കോൺഗ്രസിൽനിന്ന്​ തെറ്റിപ്പിരിഞ്ഞ്​ ബിജെപിയിൽ ചേരുകയായിരുന്നു.


റെയിൽ‌വേ മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാധവറാവു, ​വ്യോമയാന വകുപ്പിൽ വളരെ മോശം സ്​കോറിങ്ങാണ്​ നേടിയത്​. ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ കൊണ്ടുവന്നതുൾപ്പെടെയുള്ള ശ്രദ്ധേയമായ കാൽവെപ്പുകളാണ്​ അദ്ദേഹം റെയിൽവേയിൽ നടപ്പാക്കിയത്​. എന്നാൽ, റെയിൽവേയിലെ വിജയം വ്യോമയാനത്തിലും ആവർത്തിക്കാമെന്ന അദ്ദേഹത്തിന്‍റെ പ്രതീക്ഷ ഇന്ത്യൻ എയർലൈൻസ് ഉദ്യോഗസ്ഥരുടെ നിരന്തര പ്രക്ഷോഭത്തിൽ തകർന്നടിഞ്ഞു. കൂടാതെ, വിമാനാപകടത്തെ തുടർന്ന് മൂന്നാംവർഷം അദ്ദേഹം മന്ത്രി സ്ഥാനം രാജിവക്കുകയും ചെയ്​തു.

കോവിഡിനെ തുടർന്ന്​ അന്താരാഷ്​ട്ര വ്യോമാതിർത്തികൾ അടഞ്ഞു കിടക്കുന്ന കടുത്ത പ്രതിസന്ധി ഘട്ടത്തിലാണ്​ ജ്യോതിരാദിത്യ സിന്ധ്യക്ക്​ ഭരണം ലഭിക്കുന്നത്​. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യു​േമ്പാൾ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള യാത്രക്കാരുടെ എണ്ണം 13 ശതമാനത്തിലധികമാണ്​ കുറഞ്ഞത്​. പിതാവ് തോൽവി സമ്മതിച്ച്​​ അടിയറവ്​ പറഞ്ഞ ഒരുവകുപ്പ്​ മകൻ ജ്യോതിരാദിത്യ സിന്ധ്യ എങ്ങിനെ കൈകാര്യംചെയ്യുമെന്ന്​ വരുംനാളുകളിൽ കണ്ടറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil aviationJyotiraditya Scindiacabinet reshufflingMadhavrao scindia
News Summary - 30 years apart, Jyotiraditya Scindia heads ministry his father Madhavrao held
Next Story