Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റെയിൽവേ സ്റ്റേഷനിൽ 30കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാർ അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിൽ 30കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരാണ് ക്രൂരതക്ക് അറസ്റ്റിലായത്.
വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ അറ്റകുറ്റപ്പണി ജീവനക്കാരുടെ മുറിയിലായിരുന്നു സംഭവം. സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾ ചന്ദ് മീന (33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായതിൽ രണ്ടുപേരാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. മറ്റു രണ്ടു ജീവനക്കാർ മുറിക്ക് പുറത്ത് കാവൽ നിന്ന് സഹായിക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളെ യുവതിക്ക് പരിചയമുണ്ട്.
പരാതി ലഭിച്ച് രണ്ടു മണിക്കൂറിനകം പ്രതികൾ പിടിയിലായതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Next Story

