Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളപ്പൊക്കത്തിൽ കരയിലെത്തിയ മുതല 30കാരനെ ആക്രമിച്ച് കൊന്നു

text_fields
bookmark_border
വെള്ളപ്പൊക്കത്തിൽ കരയിലെത്തിയ മുതല 30കാരനെ ആക്രമിച്ച് കൊന്നു
cancel

വഡോദര: ഗുജറാത്തിൽ കനത്ത മഴയേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ, നദിയിൽനിന്ന് കരയിലെത്തിയ മുതലയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വഡോദരയിലെ രാജ്പുര സ്വദേശിയായ അമിത് വാസവയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്. മീൻപിടിക്കാനായി വലവീശാൻ ശ്രമിക്കുന്നതിനിടെ ഇയാളെ മുതല കടിച്ച് ഒർസാങ് നദിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.

മുതലയിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ 30കാരനായ അമിത് കാൽവഴുതി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മഴക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 5000ത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽനിന്ന് 1200ഓളം പേരം ദുരന്തനിവാരണ സേന രക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 30-Year-Old Man Dies By Crocodile Attack Amid Floods In Gujarat's Vadodara
Next Story