പൊലീസ് ഉദ്യോഗസ്ഥനെ വധിച്ച കേസിൽ 30 പേർക്ക് ജീവപര്യന്തം
text_fieldsജയ്പുർ: പൊലീസ് ഉദ്യോഗസ്ഥനായ ഫൂൽ മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിൽ 30 പ്രതികൾക്ക് രാജസ്ഥാൻ സവായ് മധോപുർ ജില്ല പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സി.ബി.ഐയാണ് കേസ് അന്വേഷിച്ചത്.
ശിക്ഷ ലഭിച്ചവരിൽ പൊലീസ് മുൻ ഡിവൈ.എസ്.പിയും ഉൾപ്പെടും. 49 പേരെ കുറ്റമുക്തരാക്കി.2011 മാർച്ചിൽ സുർവൽ ഗ്രാമത്തിൽ കൊലപാതക കേസിൽ പൊലീസിന്റെ നിഷ്ക്രിയത്വം ആരോപിച്ച് ഒരാൾ വാട്ടർ ടാങ്കിൽ കയറിയെന്ന വിവരമറിഞ്ഞാണ് പൊലീസ് ഇൻസ്പെക്ടറായിരുന്ന ഫൂൽ മുഹമ്മദ് സ്ഥലത്തെത്തിയത്.
ടാങ്കിൽ കയറിയ ആൾ ചാടിയതിനെ തുടർന്ന് ജനം പൊലീസിനുനേരെ കല്ലേറു തുടങ്ങി. മുഹമ്മദ് ജീപ്പിൽ കയറി രക്ഷപ്പെടാൻ നോക്കിയെങ്കിലും കല്ലേറുകൊണ്ട് ബോധരഹിതനായി. ജനം ജീപ്പിന് തീയിട്ടതിനെ തുടർന്ന് ഇയാൾ വെന്തുമരിച്ചു.

