Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാരാവിയിൽ ​വീണ്ടും...

ധാരാവിയിൽ ​വീണ്ടും കോവിഡ്​ വ്യാപനം; 24 മണിക്കൂറിനിടെ 30 കേസുകൾ

text_fields
bookmark_border
Dharavi
cancel

ന്യൂഡൽഹി: ​ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ വീണ്ടും കോവിഡ്​ വ്യാപനം. ആറുമാസത്തിന്​​ ശേഷമാണ്​ വീണ്ടും ​ലക്ഷകണക്കിന്​ ​േപർ തിങ്ങിപാർക്കുന്ന ഇവിടെ കോവിഡ്​ പടരുന്നത്​.

മഹാരാഷ്​ട്രയുടെ തലസ്​ഥാനമായ മുംബൈയിലാണ്​ ധാരാവി. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 കോവിഡ്​ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. സെപ്​റ്റംബറിലാണ്​ ധാരാവിയിൽ 30ലധികം കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. സെപ്​റ്റംബർ 11ന്​ 33 കേസുകൾ സ്​ഥിരീകരിച്ചിരുന്നു​.

വ്യാഴാഴ്ച പുതിയ​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ ധാരാവിയിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 4328 ആയി. നിലവിൽ ചികിത്സയിലുള്ളത്​ 140 പേരാണെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

2.5 ചതുരശ്ര കിലോമീറ്ററിലാണ്​ ധാരാവി. 6.5 ലക്ഷം വരും ഇവിടത്തെ ജനസംഖ്യ. ജനുവരിയിൽ 117 കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ ഫെബ്രുവരി, മാർച്ച്​ മാസങ്ങളിൽ കോവിഡ്​ കേസുകൾ കുത്തനെ ഉയരുകയായിരുന്നു. ഫെബ്രുവരിയെ അപേക്ഷിച്ച്​ മാർച്ചിൽ 35 ശതമാനം അധികം കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ധാരാവിയെ കൂടാതെ മാഹിം, ദാദർ സമീപ പ്രദേശങ്ങളിലും കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DharaviCorona Virus​Covid 19
News Summary - 30 New Covid Cases In Mumbais Dharavi
Next Story