യു.പിയിൽ 30 അന്തർസംസ്ഥാന തൊഴിലാളികൾക്ക് വാഹനാപകടത്തിൽ പരിക്ക്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ അയോധ്യയിലും ഹാമിർപൂരിലും തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ 30 അന്തർസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
മുംബൈയിൽ നിന്ന് സിദ്ധാർത്ഥനഗറിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന പിക്ക്അപ് വാനാണ് അയോധ്യയിൽ അപകടത്തിൽപെട്ടത്. എൻ.എച്ച് 28ൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു. ട്രക്കിനെ മറികടക്കാൻ പിക്ക് അപ് വാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
സാരമായി പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ അഡ്മിറ്റുചെയ്തു. 14 പേരെ പ്രഥമശുശ്രൂഷക്ക് ശേഷം വിട്ടയച്ചതായി അയോധ്യ ജില്ല മജിസ്‌ട്രേറ്റ് അനുജ് ഝാ പറഞ്ഞു.
നോയിഡയിൽ നിന്ന് മഹോബയിലേക്ക് പോകുന്ന തൊഴിലാളികളാണ് ഹാമിർപൂരിൽ അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച ബസ് ബദൻപൂർ ഗ്രാമത്തിന് സമീപം മറിയുകയായിരുന്നു. 11 പേർക്ക് പരിക്കേറ്റതായി ഹാമിർപൂർ എസ്പി ശ്ലോക് കുമാർ പറഞ്ഞു. ബസിലുണ്ടായിരുന്ന 31 യാത്രക്കാരിൽ 20 പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
