Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ 30 അടി പാറ്റയുടെ കോലം കത്തിക്കുന്നു; 'സൗജന്യ പ്രചാരണത്തിന് നന്ദി'യെന്ന് അഭിജീത് ദിപ്കെ

text_fields
bookmark_border
ഡൽഹിയിൽ 30 അടി പാറ്റയുടെ കോലം കത്തിക്കുന്നു; സൗജന്യ പ്രചാരണത്തിന് നന്ദിയെന്ന് അഭിജീത് ദിപ്കെ
cancel

ന്യൂഡൽഹി: ഡൽഹി പീതംപുരയിലെ ശ്രീ കേശവ് രാംലീലാ കമ്മിറ്റി ദസറ ആഘോഷങ്ങളുടെ ഭാഗമായി 30 അടി ഉയരമുള്ള പാറ്റയുടെ കോലം കൂടി കത്തിക്കാൻ തീരുമാനിച്ചതിന് പിന്നാലെ പരിഹാസവുമായി ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദിപ്കെ. "സൗജന്യ പ്രചാരണം നൽകിയതിന് വളരെ നന്ദി" എന്നായിരുന്നു സംഭവത്തോട് അദ്ദേഹത്തിന്റെ പ്രതികരണം. പീതംപുരയിലെ മൈതാനത്ത് നടക്കുന്ന ദസറ ആഘോഷങ്ങൾക്കായി കൂറ്റൻ പാറ്റയുടെ കോലം ഒരുങ്ങുകയാണ്.രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവർക്കൊപ്പമാണ് പാറ്റയുടെ കോലം കൂടി കത്തിക്കാൻ ശ്രീ കേശവ് രാംലീലാ കമ്മിറ്റി തീരുമാനിച്ചത്.

എന്നാൽ പരിപാടിക്ക് യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും വീടുകളിലും സമൂഹത്തിലും നിലനിൽക്കുന്ന അഴുക്കും അശുചിത്വവും നിർമാർജനം ചെയ്യേണ്ടതിന്റെയും 'നന്മയുടെ വിജയത്തിന്റെയും' സന്ദേശം പ്രചരിപ്പിക്കാനുമാണ് ഇത്തരമൊരു സംരംഭമെന്നും രാംലീലാ കമ്മറ്റി പ്രസിഡന്റും മോഡൽ ടൗൺ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എയുമായ അശോക് ഗോയൽ ദേവരാഹ അവകാശപ്പെട്ടു. മുൻ വർഷങ്ങളിൽ നക്‌സലിസം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളെ പ്രതിനിധീകരിക്കുന്ന കോലങ്ങൾ കത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പ്രചാരണങ്ങളുടെ ഭാഗമായാണ് ഇതെന്നും ബി.ജെ.പി നേതാവ് അവകാശപ്പെടുന്നു. അതേസമയം, രാജ്യതലസ്ഥാനത്ത് പുതിയതായി രൂപപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമായ 'കോക്രോച്ച് ജനതാ പാർട്ടി'യെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയ സി.ജെ.പി, നിലവിൽ വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം തുടരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 30-Foot Cockroach Effigy Burnt in Delhi; Abhijeet Dipke Responds 'Thanks for Free Publicity
Next Story