തിരുച്ചിറപ്പളളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പ്രമുഖ ദേശസാൽകൃത ബാങ്ക് ശാഖയിലെ 38ഓളം ജീവനക്കാർക്ക് േകാവിഡ്. നേരത്തേ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതേ തുടർന്ന് ബാങ്കിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ബാങ്ക് ശാഖ അണുവിമുക്തമാക്കിയതായും ഉടൻ പ്രവർത്തനം പുനരാരംഭിക്കുമെന്നും മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.
അടുത്തിടെ ബാങ്കിൽ എത്തിയവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായും ബാങ്കിൽ എത്തിയവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
അതേസമയം തമിഴ്നാട്ടിൽ രോഗവ്യാപനം രൂക്ഷമാണ്. ഇതുവരെ 2,06,737 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ കോവിഡ് ബാധിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം തമിഴ്നാടാണ്.