30 ജില്ലകളിൽ കോവിഡ് സാഹചര്യം അതീവ ഗുരുതരം; പട്ടികയിൽ ഉൾപ്പെട്ട് കേരളത്തിലെ 10 ജില്ലകൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ 30 ജില്ലകളിൽ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസർക്കാർ. ഈ ജില്ലകളുടെ പട്ടിക കേന്ദ്രം കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകൾ കുറയാത്ത ജില്ലകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവും ഉണ്ടാവുന്നുണ്ട്. ജില്ലകളിൽ 10 എണ്ണവും കേരളത്തിലാണ്. ഏഴ് ജില്ലകളുമായി ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കർണാടക-3, തമിഴ്നാട്-1 എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്.
കേരളത്തിലെ കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം ജില്ലകളിലാണ് കോവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി കുറയാതെ നിൽക്കുന്നത്. ഈസ്റ്റ് ഗോദാവരി, ചിറ്റൂർ, ശ്രീകാകുളം, ഗുണ്ടൂർ, വിശാഖപട്ടണം, അനന്തപൂർ, കുർനൂൽ ജില്ലകളാണ് ആന്ധ്രപ്രദേശിൽ നിന്ന് ഉള്ളത്.
ബംഗളൂരു അർബന് പുറമേ മൈസൂർ, തുമകുരു ജില്ലകൾ കർണാടകയിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടു. ഇതിന് പുറമേ ഹരിയാനയിലെ നോർത്ത് ഗുരുഗ്രാം, ഫരീദാബാദ് ജില്ലകളിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും കോവിഡ് കേസുകൾ കുറയാതെ നിൽക്കുകയാണ്. ആരോഗ്യമന്ത്രാലയം ജോയിൻറ് സെക്രട്ടറി ലവ് അഗർവാളാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

