You are here

ഗുർമീത് അനുയായികളുടെ അക്രമം തുടരുന്നു; 30 പേർ കൊല്ലപ്പെട്ടു

  • 250 പേ​ർ​ക്ക്​ പ​രി​ക്ക്​

  • ട്രെ​യി​നും വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും കത്തിച്ചു

  • നൂ​റി​ലേ​റെ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി

16:53 PM
25/08/2017
  • gurmeet
  • സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കല്ലെറിയുന്ന ഗുർമീത് റാം റഹീം സിങ്ങിന്റെ അനുയായികൾ
  • പാഞ്ച്ഗുലയിൽ ചാനൽ ഓബി വാൻ മറിച്ചിടുന്ന ദേര സച്ച സൗധ അനുയായികൾ

ന്യൂ​ഡ​ൽ​ഹി: സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ്​​ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന്​ കോ​ട​തി വി​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലും അ​നു​യാ​യി​ക​ളു​ടെ വ്യാ​പ​ക അ​ക്ര​മം. സം​ഭ​വ​ങ്ങ​ളി​ൽ 30പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 250 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. 

 


സി​ർ​സ ആ​സ്​​ഥാ​ന​മാ​യ ദേ​ര സ​ച്ചാ സൗ​ദ ആ​ശ്ര​മ​ത്തി​​​​​െൻറ ത​ല​വ​നാ​യ റാം ​റ​ഹീം സി​ങ്ങി​​​​​െൻറ ആ​യി​ര​ക്ക​ണ​ക്കി​ന്​ അ​നു​യാ​യി​ക​ളാ​ണ്​ ആ​ക്ര​മ​ണാ​സ​ക്​​ത​രാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്. ട്രെ​യി​നും  ബ​സും മ​റ്റ്​ വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും അ​ഗ്​​നി​ക്കി​ര​യാ​ക്കി​യ ആ​ക്ര​മി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച്​ അ​ഴി​ഞ്ഞാ​ടി. ഇ​വ​രെ നേ​രി​ടാ​ൻ പൊ​ലീ​സി​ന്​ ആ​കാ​ശ​ത്തേ​ക്ക്​​വെ​ടി​യു​തി​ർ​ക്കേ​ണ്ടി​വ​ന്നു. ഹ​രി​യാ​ന​യി​ലെ പ​ഞ്ച്​​കു​ള കോ​ട​തി​യി​ൽ​നി​ന്ന്​ വി​ധി വ​ന്ന​യു​ട​ൻ തു​ട​ങ്ങി​യ ക​ലാ​പം സം​സ്​​ഥാ​ന​ത്തി​​​​​െൻറ മ​റ്റ്​ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തു​ട​ർ​ന്ന്​ പ​ഞ്ചാ​ബ്, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ  എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും  അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. 
 

ആ​യി​ര​ത്തോ​ളം ആ​ക്ര​മി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പ​ഞ്ച്​​കു​ള​യി​ൽ​നി​ന്ന്​ ദേ​ര അ​നു​യാ​യി​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ച്ച​താ​യും ഹ​രി​യാ​ന ഡി.​ജി.​പി ബി.​എ​സ്. സ​ന്ധു പ​റ​ഞ്ഞു. അ​ക്ര​മം അ​ടി​ച്ച​മ​ർ​ത്താ​ൻ പ​ട്ടാ​ള​ത്തേ​യും രം​ഗ​ത്തി​റ​ക്കേ​ണ്ടി വ​ന്നു. വി​ധി​വ​ന്ന​തി​ന്​ പി​ന്നാ​െ​ല കോ​ട​തി​ക്ക്​ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ചാ​ന​ലു​ക​ളു​ടെ ​ഒ.​ബി വാ​നു​ക​ൾ അ​ഗ്​​നി​ക്കി​ര​യാ​ക്കി.   മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചു. ഡ​ൽ​ഹി ആ​ന​ന്ദ്​ വി​ഹാ​ർ സ്​​റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട രേ​വ എ​ക്​​സ്​​പ്ര​സി​​​​​െൻറ ര​ണ്ട്​ കോ​ച്ചു​ക​ൾ​ക്ക്​ തീ​വെ​ച്ചു.

ഡ​ൽ​ഹി​യി​​ൽ അ​തി​ർ​ത്തി​യോ​ട്​ ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഏ​​ഴു സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​ത്. നാ​ല്​ ബ​സു​ക​ൾ അ​ഗ്​​നി​ക്കി​ര​യാ​ക്കി.  അ​ക്ര​മ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ റെ​യി​ൽ​വേ നൂ​റു​ക​ണ​ക്കി​ന്​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഹരിയാന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റെ വി​ളി​ച്ച്​ അ​തൃ​പ്​​തി അ​റി​യി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും നി​രോ​ധ​നാ​ജ്​​ഞ പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ സെ​പ്​​റ്റം​ബ​ർ എ​ട്ടു​വ​രെയാണ്​ നി​രോ​ധ​നാ​ജ്​​ഞ. അ​ക്ര​മം വ്യാ​പ​ക​മാ​യ​തേ​ാ​ടെ റാം ​റ​ഹീ​മി​​​​​െൻറ സ്വ​ത്തു​ക​ൾ പി​ടി​െ​ച്ച​ടു​ത്ത്​ ന​ഷ്​​ട​പ​രി​ഹാ​രം ഇൗ​ടാ​ക്ക​ണ​മെ​ന്ന്​ പ​ഞ്ചാ​ബ്​-​ഹ​രി​യാ​ന ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. രാ​ഷ്​​ട്ര​പ​തി രാം ​നാ​ഥ്​ കോ​വി​ന്ദ്​ സമാധാനത്തിന്​ ആഹ്വാനം ചെയ്​തു. 

 

 

 

Loading...
COMMENTS