Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ സർക്കാർ...

യു.പിയിൽ സർക്കാർ ആശുപത്രിയിൽ ഒാക്​സിജൻ കിട്ടാതെ 30 കുട്ടികൾ മരിച്ചു

text_fields
bookmark_border
യു.പിയിൽ സർക്കാർ ആശുപത്രിയിൽ ഒാക്​സിജൻ കിട്ടാതെ 30 കുട്ടികൾ മരിച്ചു
cancel

ഗൊ​ര​ഖ്പു​ർ(​യു.​പി): ഓ​ക്സി​ജ​ൻ വി​ത​ര​ണം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ യു.​പി​യി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ള​ട​ക്കം 30 ക​ു​ട്ടി​ക​ൾ അ​തി​ദാ​രു​ണ​മാ​യി മ​രി​ച്ചു. ബാ​ബ രാ​ഘ​വ് ദാ​സ് (ബി.​ആ​ർ.​ഡി) മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം. ന​​വ​​ജാ​​ത ശി​​ശു​​ക്ക​​ളും മ​​സ്തി​ഷ്ക ​വീ​​ക്കം വ​​ന്ന ക​​ു​​ട്ടി​​ക​​ളു​​മാ​​ണ്​ മ​​രി​​ച്ച​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ഉ​​ന്ന​​ത​​ത​​ല അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടു​​വെ​​ന്ന് ജി​​ല്ല മ​​ജി​​സ്ട്രേ​​റ്റ് രാ​​ജീ​​വ് റ​​വ്തെ​​ല വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. അഞ്ചു ദിവസത്തിനിടെ 60 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയുടെ പേരിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. 

ഓ​​ക്സി​​ജ​​ൻ ല​​ഭ്യ​​മ​​ല്ലാ​​താ​​യ​​തോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​ശ്ന​​മു​​ട​​ലെ​​ടു​​ത്തി​​രു​​ന്നു. 70 ല​​ക്ഷം രൂ​​പ ന​​ൽ​​കാ​​നു​​ള്ള​​തി​​ൽ 35 ല​​ക്ഷം ഓ​​ക്സി​​ജ​​ൻ വി​​ത​​ര​​ണ ക​​മ്പ​​നി​​ക്ക് ന​​ൽ​​കി​​യ​​താ​​യാ​​ണ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ അ​​റി​​യി​​ച്ച​​ത്. പ​​ണം ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് ക​​മ്പ​​നി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ബു​​ധ​​നാ​​ഴ്ച​​യും വ്യാ​​ഴാ​​ഴ്ച​​യു​​മാ​​യാ​​ണ് കു​​ട്ടി​​ക​​ൾ മ​​രി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​മാ​​ത്രം ഏ​​ഴ് കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
 

up gorakhpur


മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​കെ.​കെ. ഗു​പ്ത സം​ഭ​വം നി​ഷേ​ധി​ച്ചു. ഓ​ക്സി​ജ​ൻ ല​ഭ്യ​ത​ക്കു​റ​വ് മൂ​ല​മ​ല്ല മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യി ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​​െൻറ മ​ണ്ഡ​ല​മാ​ണ് ഗൊ​ര​ഖ്പു​ർ. ര​ണ്ട് ദി​വ​സം മു​മ്പ്​ മു​ഖ്യ​മ​ന്ത്രി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ക​യും കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്ത​താ​ണ്. ആ​രോ​ഗ്യ മ​ന്ത്രി സി​ദ്ധാ​ർ​ഥ്​ നാ​ഥ് സി​ങ്ങും ഇ​ക്കാ​ര്യം നിഷേ​ധി​ച്ചു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷ​മെ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഭീ​മ​മാ​യ തു​ക ന​ൽ​കാ​നു​ണ്ടെ​ന്ന് ഓ​ക്സി​ജ​ൻ വി​ത​ര​ണ ക​മ്പ​നി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​റ്റ​വും വ​ലു​തും മ​സ്തി​ഷ്ക ചി​കി​ത്സ​ക്ക് പ്ര​ശ​സ്​​ത​വു​മാ​യ ആ​ശു​പ​ത്രി​യാ​ണ് ബി.​ആ​ർ.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ്.

യു.പിയിൽ വൻ പ്രതിഷേധം
ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്ന് ബി.ആർ.ഡി മെഡിക്കൽ കോളജിൽ നവജാതശിശുക്കൾ മരിക്കാനിടയായ സംഭവത്തെത്തുർന്ന് വ്യാപക പ്രതിഷേധം. ദിവസങ്ങൾക്ക് മുമ്പാണ് മാരകരോഗങ്ങൾ തുടച്ചു നീക്കുന്നതിനുള്ള കാമ്പയിന് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഓക്സിജൻ തീർന്നതിനാലല്ല മരണം സംഭവിച്ചതെന്നറിയിച്ച് ആരോഗ്യമന്ത്രിയും ആശുപത്രിഅധികൃതരും രംഗത്തെത്തി. ജില്ല മജിസ്ട്രേറ്റ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 

അതേസമയം, സർക്കാറി​​െൻറ നിരുത്തരവാദപരമായ സമീപനം മൂലമാണ് മരണം സംഭവിച്ചതെന്ന് വിവിധ രാഷ്​ട്രീയപാർട്ടി നേതാക്കൾ പറഞ്ഞു. മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ വീതം നഷ്​ടപരിഹാരം നൽകണമെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രസിഡൻറ് രാജ് ബാബർ, സമാജ് വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു. ശനിയാഴ്ച വൈകീട്ടോടെ അന്വേഷണത്തി​​െൻറ പ്രാഥമിക റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം മാത്ര​േമ മരണകാരണം വ്യക്തമാകൂ എന്നുമാണ് സർക്കാർ അറിയിച്ചത്. 
 

Show Full Article
TAGS:gorakhpur up 30 children yogi adithya nath india news malayalam news 
News Summary - 30 dead in 48 hours due to disruption of oxygen supply at Gorakhpur hospital
Next Story