Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉവൈസിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച 30 പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ

text_fields
bookmark_border
ഉവൈസിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച 30 പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ
cancel
Listen to this Article

ന്യൂഡൽഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 30 പേരെ പാട്യാല ഹൗസ് കോടതി മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്തായിരുന്നു പ്രതിഷേധം. സ്ത്രീകളടക്കം ഇതിൽ പങ്കാളികളായിരുന്നു.

ബി​.ജെ.പി നേതാക്കൾ നടത്തിയ പ്രവാചക വിരുദ്ധ പരാമർശങ്ങളെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഉവൈസിക്കെതിരെ കേസെടുത്തത്. ഉവൈസിക്ക് പുറമെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ, യതി നരസിംഹാനന്ദ് തുടങ്ങി നിരവധി പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 30 AIMIM protesters under judicial custody After Protests Over Case Against Asaduddin Owaisi
Next Story