Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിന് തീപിടിച്ച് മൂന്നുവയസുകാരി പൊള്ളലേറ്റ് മരിച്ചു; സംഭവം യു.പിയിൽ

text_fields
bookmark_border
യു.പി, ബഹാദൂർപൂർ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്
3-Year-Old UP Girl Burnt Alive Fire
cancel

ലഖ്‌നൗ: ഉത്തർപ്രദേശിൽ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് ഉറങ്ങിക്കിടന്ന മൂന്നുവയസുകാരി പൊള്ളലേറ്റ് മരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. ബഹാദൂർപൂർ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. രാംബാബുവെന്നയാളുടെ ഓട് മേഞ്ഞ വീടിനാണ് തീപിടിച്ചത്.

ഈ സമയം വീട്ടിൽ ഉറങ്ങുകയായിരുന്നു രാം ബാബുവിന്റെ മകൾ നന്ദിനി. തീപിടിച്ച മേൽക്കൂര ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തീ ആളിപ്പടരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തുകയും തീ അണക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വീടിനോട് ചേർന്ന് കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റ് ചത്തു. തീപിടിക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾ പുറത്തായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും മറ്റ് വസ്തുക്കളും കത്തി നശിച്ചു.

കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് സമർ ബഹാദൂർ സിംഗിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3-Year-Old UP Girl Burnt Alive After Thatched Roof Of House Catches Fire
Next Story