Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ...

ബിഹാറിൽ കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു

text_fields
bookmark_border
ബിഹാറിൽ കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിൽ വീണു; രക്ഷാ പ്രവർത്തനം തുടരുന്നു
cancel

മു​ങ്കാർ: ബിഹാറിലെ മുങ്കാറിൽ കളിച്ചു കൊണ്ടിരിക്കെ മൂന്നു വയസുകാരി തുറന്നു കിടന്ന കുഴൽക്കിണറിൽ വീണു. 110 അടി താഴ്​ചയിലുള്ള കുഴൽക്കിണറിലാണ്​ സന്നോ എന്ന മൂന്നു വയസുകാരി വീണത്​. ഇന്നലെ ഉച്ചക്ക്​ ശേഷമാണ്​ സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. 

വീടിനകത്ത്​ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ്​ പിന്നീട്​ കുഴൽ ക്കിണറിനായി എടുത്ത കുഴിയിൽ വീണത്​. കുഴിയിൽ 110 അടി താഴ്​ചയിൽ തങ്ങി നിൽക്കുന്ന കുട്ടിക്ക്​ ഒാക്​സിജൻ എത്തിക്കാനുള്ള എല്ലാ നടപടികളു​ം സ്വീകരിച്ചിട്ടുണ്ടെന്ന്​ സംസ്​ഥാന ദുരന്ത നിവാരണ സേന തലവൻ സഞ്​ജീവ്​ കുമാർ പറഞ്ഞു.  കുട്ടി കൂടുതൽ താഴേക്ക്​ വീഴാതിരിക്കാൻ ദണ്ഡുകൾ ​െവച്ച്​ തടഞ്ഞിട്ടുണ്ടെന്നും കുട്ടിയെ രക്ഷിക്കാൻ നാലു മണിക്കൂറിലേറെ സമയം ഇനിയും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മാസങ്ങൾക്ക്​ മുമ്പ്​ അങ്കുൽ ജില്ലയിൽ രാധ എന്ന മൂന്നു വയസുകാരിയും കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണിരുന്നു. 50 മീറ്റർ താഴ്​ചയിലുള്ള കിണറിൽ വീണ കുട്ടിയെ നാട്ടുകാരുടെ സഹായ​ത്തോടെ ഒഡീഷ ദുരന്ത നിവാരണ സേന രക്ഷിച്ചിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharborewellgirl falls in borewell
News Summary - 3-year-old Bihar girl falls in borewell, rescue operations underway -India News
Next Story