ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ കൂടി കൊല്ലപ്പെട്ടു; ഒരു ജവാന് പരിക്ക്
text_fieldsപ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൂടി കൊല്ലപ്പെട്ടു. ഓപ്പറേഷൻ അഖാലിന്റെ ഭാമായുള്ള ഏറ്റമുട്ടലിൽ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ആറായി ഉയർന്നു. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
കശ്മീരിലെ കുൽഗാം ജില്ലയിലെ അഖാൽ വനപ്രദേശത്ത് നിന്ന് തുടർച്ചയായ വെടിയൊച്ചകൾ കേൾക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജമ്മുകശ്മീർ പൊലീസ്, ആർമി, സി.ആർ.പി.എഫ് എന്നിവരുടെ സംയുക്തസംഘമാണ് ഏറ്റുമുട്ടൽ നടത്തുന്നത്. വെള്ളിയാഴ്ചയാണ് സംയുക്തസേന മേഖലയിൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചത്.
കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം ലിദ്വാസിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഓപറേഷൻ മഹാദേവിന്‍റെ ഭാഗമായാണ് പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ച പാർലമെന്‍റിൽ നടക്കുന്നതിനിടെയാണ് ഭീകകരെ സൈന്യം വധിക്കുന്നത്.
ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായി മേയ് ഏഴിന് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ സൈനിക ദൗത്യം നടപ്പാക്കി. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് കേന്ദ്രങ്ങളിലായി നൂറിലേറെ ഭീകരരെ സൈന്യം വധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

