Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു. കെറാൻ സെക്ടറിലുടെ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. സംസ്ഥാന തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 94 കിലോമീറ്റർ അകലെയാണ് കുപ്വാര സെക്ടർ.
തീവ്രവാദി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം പ്രദേശത്തെ പരിശോധന കർശനമാക്കി. രണ്ട് ദിവസം മുമ്പാണ് അഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കുപ്വാര ജില്ലയിൽ സന്ദർശനം നടത്തിയത്. കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കേന്ദ്രസഹമന്ത്രി ജിതേന്ത്ര സിങ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
