Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ...

ജമ്മുകശ്​മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ജമ്മുകശ്​മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഷോപിയാൻ ജില്ലയിലാണ്​ സംഭവം. തീവ്രവാദികളോട്​ കീഴടങ്ങാൻ നിർദേശിച്ചുവെന്നും അവർ അതിന്​ തയാറാവാതെ സുരക്ഷാസേനക്ക്​ നേരെ ഗ്രനേഡ്​ എറിയുകയായിരുന്നു​വെന്ന്​ ജമ്മുകശ്​മീർ പൊലീസ്​ അറിയിച്ചു. തുടർന്ന്​ സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ്​ തീവ്രവാദികൾ കൊല്ലപ്പെട്ടതെന്നും കശ്​മീർ ​പൊലീസ്​ വ്യക്​തമാക്കി.

കനാഗാം മേഖലയി​ലെ തീവ്രവാദികളുടെ താമസസ്ഥലം സുരക്ഷാസേന വളയുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​. തുടർന്നാണ്​ ഇവരോട്​ കീഴടങ്ങാൻ ആവശ്യപ്പെട്ടത്​. അൽബദർ എന്ന തീവ്രവാദ സംഘടനയിലെ ആളുകളാണ്​ പിടിയിലായതെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirkashmir police
News Summary - 3 terrorists killed in encounter with security forces in J-K's Shopian district
Next Story