Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരക്ഷ ആക്രമണം:...

ഗോരക്ഷ ആക്രമണം: മൂന്ന്​ സംസ്​ഥാനങ്ങൾക്ക്​ സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
ഗോരക്ഷ ആക്രമണം: മൂന്ന്​ സംസ്​ഥാനങ്ങൾക്ക്​ സുപ്രീംകോടതി നോട്ടീസ്​
cancel

ന്യൂഡല്‍ഹി: ഗോരക്ഷ ഗുണ്ടകളുടെ ആക്രമണം തടയണമെന്ന ഉത്തരവ്​ നടപ്പാക്കുന്നതിൽ വീഴ്​ച വരുത്തിയ ഹരിയാന, ഉത്തർപ്രദേശ്​, രാജസ്​ഥാൻ സംസ്​ഥാന സർക്കാറുകളോട്​​ സുപ്രീംകോടതി വിശദീകരണം തേടി. സംസ്​ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യത്തിന്​ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മഹാത്​മ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി നൽകിയ​ ഹരജിയിൽ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്​ എന്നിവരുൾപ്പെട്ട ബെഞ്ചാണ്​ നോട്ടീസ്​ അയച്ചത്​. ഏപ്രിൽ മൂന്നിനകം വിശദീകരണം നൽകണമെന്ന്​ കോടതി ആവശ്യപ്പെട്ടു. ഉത്തരവ്​ നിലനിൽക്കേതന്നെ മൂന്നു സംസ്​ഥാനങ്ങളിൽ ആക്രമണ സംഭവങ്ങൾ തുടരുകയാണെന്ന്​ തുഷാർ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്​സിങ്​ വാദിച്ചു. 

പശു സംരക്ഷണത്തി​​​െൻറ പേരിൽ നടക്കുന്ന ആക്രമണങ്ങൾ കർശനമായി തടയണമെന്ന്​ സെപ്​റ്റംബർ ആറിന്​ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിയമം കൈയിലെടുക്കുന്ന ഗോസംരക്ഷകരെ നിരീക്ഷിക്കാൻ ജില്ലകൾ തോറും മുതിർന്ന പൊലീസ്​ ഒാഫിസർമാരെ നോഡൽ ഒാഫിസറായി നിയമിച്ച്​ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. കൂടാതെ ജില്ലതല കർമ സമിതി രൂപവത്​കരിക്കുകയും ചീഫ്​ സെക്രട്ടറിമാർ ഇവരിൽനിന്ന്​ സ്​ഥിതിവിവരം തേടണമെന്നും ഉത്തരവിൽ വ്യക്​തമാക്കിയിരുന്നു. ക്രമസമാധാന വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്ന്​ ഒാർമിപ്പിച്ച പരമോന്നത കോടതി, ഇത്തരം ആക്രമണങ്ങൾ പെരുകുന്നത്​ തടയാൻ ചില ആസൂത്രിത നടപടികൾ ആവശ്യമാണെന്നും നിരീക്ഷിച്ചിരുന്നു. 

ജനം നിയമം കൈയിലെടുത്തതായി സ്​ഥിരീകരണമില്ലെന്ന്​ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തുഷാറിനെകൂടാതെ കോൺഗ്രസ്​ നേതാവ്​ തെഹ്​സീൻ പൂനവാലയും സമാന പരാതി ഫയൽ ചെയ്​തിട്ടുണ്ട്​.കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കാലിക്കടത്ത്​ നിരോധന വിജ്​ഞാപനത്തി​​​െൻറ ചുവടുപിടിച്ചാണ്​ ഗോരക്ഷ ഗുണ്ടകൾ രാജ്യത്ത്​ നിരവധി​േ​പരെ കൊലപ്പെടുത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCow VigilantismContempt Noticesupreme court
News Summary - 3 States Get Contempt Notice From Supreme Court On Cow Vigilantism -India news
Next Story