Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാമ്പോറിൽ ഭീകരാക്രമണം: മൂന്ന് സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
പാമ്പോറിൽ ഭീകരാക്രമണം: മൂന്ന് സൈനികർ കൊല്ലപ്പെട്ടു
cancel

ശ്രീനഗര്‍: ജമ്മു- കശ്മീരില്‍ പാംപോറിലെ തിരക്കേറിയ ദേശീയപാതയില്‍ കരസേന വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു.
 രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ബൈക്കുകളിലത്തെി ആക്രമണമഴിച്ചുവിട്ടശേഷം ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുകയാണ്.
ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പാംപോറിലെ കദ്ലാബാലില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു വെടിവെപ്പ്. തിരക്കേറിയ റോഡായതിനാല്‍ ആളപായം ഒഴിവാക്കാന്‍ സൈന്യം തിരിച്ചടിച്ചില്ല. അതിര്‍ത്തിയിലൂടെ നിരവധി ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഭീകരാക്രമണം.

പാംപാറിലെ ഫ്രെസ്റ്റാബാല്‍ പ്രദേശത്ത് കഴിഞ്ഞ ജൂണ്‍ 25ന് സൈനിക വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3 Soldiers Killed After Terrorists Attack Army Convoy In Pampore
Next Story