അസമിൽ കുഴിബോംബാക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു
text_fieldsഡിഗ്‌ബോയ്: അസമിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു.
തീന്‍സൂകിയ ജില്ലയിലെ ഡിഗ്‌ബോയിൽ പേങ്കരി ഏരിയയിലാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണം. സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിനു ശേഷം വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച പേങ്കേരിയിലെ തേയില തോട്ടത്തില്‍ വാനിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
