ന്യൂഡൽഹി: ജമ്മു-കശ്മീരിൽ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ ന ാലു സൈനികരും അഞ്ചു സിവിലിയന്മാരും കൊല്ലപ്പെട്ടു. മാച്ചിലിൽ ഉണ്ടായ ഹിമപാതത്തിലാ ണ് മൂന്നു സൈനികർ കൊല്ലപ്പെട്ടത്. ഒരു സൈനികനെ കാണാതായി. ഒരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് നിയന്ത്രണരേഖയോടു ചേർന്ന സൈനിക പോസ്റ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് മഞ്ഞിടിച്ചിലുണ്ടായത്.
നൗഗാം മേഖലയിലാണ് മെറ്റാരു സൈനികൻ കൊല്ലപ്പെട്ടത്. ഇവിടെ ദുരന്തത്തിൽപെട്ട മറ്റു ആറുപേരെ രക്ഷപ്പെടുത്തി. ഗന്ദർബാൽ ജില്ലയിലെ സോൻമാർഗിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഹിമപാതത്തിൽ അഞ്ചു നാട്ടുകാർ മരിച്ചു. ആളുകൾ നടന്നുപോകവെ വൻ മഞ്ഞുപാളി മുകളിൽ പതിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഞ്ഞുവീഴ്ചയുടെ പിടിയിലാണ് ജമ്മു-കശ്മീർ.