തനിക്കെതിരെ മൂന്ന് സിദ്ദുമാർ ഗൂഢാലോചന നടത്തുന്നുവെന്ന് ബിക്രം സിങ് മാജിതിയ
text_fieldsന്യൂഡൽഹി: മൂന്ന് സിദ്ദുമാർ തന്നെ കെണിയിൽ െപടുത്താൻ ശ്രമിക്കുകയാണെന്ന് അകാലിദൾ നേതാവും മുൻ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിങ് മാജിതിയ. മൂന്ന് സിദ്ദുമാരും തനിെക്കതിെര രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും മാജിതിയ ആരോപിച്ചു.
പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദു, അദ്ദേഹത്തിെൻറ ഭാര്യ, പഞ്ചാബ് മയക്കുമരുന്ന് വിരുദ്ധ പ്രത്യേക ടാസ്ക് ഫോഴ്സിെൻറ തലവൻ ഹർപ്രീത് സിങ് സിദ്ദു എന്നിവരാണ് തന്നെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മാജിതിയ പറഞ്ഞു.
തെൻറ ബന്ധു കൂടിയായ ടാസ്ക് ഫോഴ്സിെൻറ തലവൻ കോടതിയിൽ സമർപ്പിച്ച സീൽ വെച്ച റിപ്പോർട്ട് കാണിച്ച് മയക്ക് മരുന്ന് വ്യാപാരത്തിൽ തനിക്കെതിരെ പൊലീസിന് തെളിവുെണ്ടന്നാണ് നവ്ജോത് സിങ് സിദ്ദുവും ഭാര്യയും ആരോപിക്കുന്നതെന്ന് മാജീതിയ പറഞ്ഞു.
നേരത്തെ, മാജിതിയക്ക് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ പിന്നീട് മാപ്പ് പറഞ്ഞ് മാനനഷ്ടക്കേസിൽ നിന്ന് തടിയൂരിയിരുന്നു.
എന്നാൽ കെജ്രിവാളിെൻറ നടപടി ഭീരുത്വമാണെന്ന് നവ്ജോത്സിങ് സിദ്ദു പറഞ്ഞു. എസ്.ടി.എഫ് തലവൻ കോടതിയിൽ സമർപ്പിച്ച സീൽ െവച്ച റിപ്പേർട്ട് മാജിതിയക്ക് മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും സിദ്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
