Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഏഴ്​ കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദി കള്ളക്കടത്ത്​; ഗുജറാത്തിൽ മൂന്ന്​ പേർ അറസ്റ്റിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightഏഴ്​ കോടി രൂപ...

ഏഴ്​ കോടി രൂപ വിലമതിക്കുന്ന 'തിമിംഗല ഛർദി' കള്ളക്കടത്ത്​; ഗുജറാത്തിൽ മൂന്ന്​ പേർ അറസ്റ്റിൽ

text_fields
bookmark_border

അഹമ്മദാബാദ്​: ഏഴ്​ കോടി രൂപ വിലമതിക്കുന്ന തമിംഗലത്തി​െൻറ ഛർദി​ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ​ മൂന്ന്​ പേർ അറസ്റ്റിൽ. കടലിലെ നിധിയെന്നും ഒഴുകുന്ന സ്വർണമെന്നുമൊക്കെ എന്നറിയപ്പെടുന്ന വസ്​തുവായ​ ആംബർഗ്രിസ്​ ആണ്​ മൂവരും ചേർന്ന്​ കടത്താൻ ശ്രമിച്ചത്​. സ്​പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്​ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക്​ പോലുള്ള വസ്​തുവാണിത്​​. തിമിംഗലങ്ങൾ ഇടക്ക്​ ഇവ ഛർദിച്ച്​​ കളയും. അതോടെ ജലനിരപ്പിലൂടെ ഒഴുകിനടക്കുകയാണ്​ ചെയ്യുന്നത്​. നൂറ്​ കിലോയിലധികം തൂക്കത്തിലുള്ള ആംബർഗ്രിസ്​ കരക്കടിഞ്ഞ നിലയിൽ പലർക്കും ലഭിക്കാറുണ്ട്​. സ്വർണത്തോളം വിലമധിക്കുന്ന അവ പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ്​ ഉപയോഗിക്കുന്നത്​. സുഗന്ധം ദീർഘനേരം നിലനിൽക്കുന്നതിനാണ്​ ആംബർഗ്രിസ്​ സഹായിക്കുന്നത്​.

അഹമ്മദാബാദിലെ ഒരു ക്ലയൻറിന്​ വേണ്ടി ജുനഗഢിൽ നിന്ന്​ വാങ്ങിയ ആംബർഗ്രിസുമായി മൂന്നുപേരെയും ശനിയാഴ്​ച്ചയാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഇവരിൽ നിന്ന്​ രാജ്യാന്തര വിപണിയിൽ ഏഴ് കോടി രൂപ വിലമതിക്കുന്ന 5.35 കിലോഗ്രാം അംബർഗ്രിസാണ്​ പോലീസ് കണ്ടെടുത്തത്​.

''5.35 കിലോഗ്രാം അംബർഗ്രിസ് കടത്തിയതിന് മൂന്ന് പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. 10 പേരോളമടങ്ങുന്ന ഒരു നെറ്റ്​വർക്കി​െൻറ ഭാഗമാണ് ഇവരെന്ന്​ ഞങ്ങൾ സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും'' ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രേംസുഖ് ദെലു വ്യക്​തമാക്കി. അവരുടെ കൈവശമുള്ള ഉൽ‌പന്നം ആംബർഗ്രിസ് ആണെന്ന ഫോറൻസിക് സംഘത്തി​െൻറ അറിയിപ്പിനെ തുടർന്ന്​ വന്യജീവി (സംരക്ഷണ) നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratWhale VomitambergrisSmugglin
News Summary - 3 people Arrested For Smuggling Whale Vomit Worth In Gujarat
Next Story