വൈദ്യുതി നിലച്ചു; മധ്യപ്രദേശിൽ കോവിഡ് ആശുപത്രിയിൽ മൂന്ന് രോഗികൾ മരിച്ചു
text_fieldsഭോപ്പാൽ: ഒരു മണിക്കൂർ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മധ്യപ്രദേശിലെ കോവിഡ് ആശുപത്രിയിൽ മൂന്ന് രോഗികൾ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആശുപത്രിയിൽ വൈദ്യുതി നിലച്ചത്. പൊതുമരാമത്ത് വകുപ്പിെൻറ ജനറേറ്റർ ഉണ്ടായിരുന്നുവെങ്കിലും പ്രവർത്തിച്ചില്ല. തുടർന്ന് ഏഴ് മണിയോടെയായിരുന്നു വൈദ്യുതി പുനഃസ്ഥാപിച്ചത്.
സർക്കാറിൻെറ ഉടമസ്ഥതയിലുള്ള ഹാമിദിയ ആശുപത്രിയിലാണ് സംഭവം. ട്രോമ കെയറിലും ഐ.സി.യുവിലും ചികിൽസയിലുള്ളവരാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.പ്രാഥമിക അന്വേഷണത്തിനൊടുവിൽ പി.ഡബ്യു.ഡി സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു. ജനറേറ്റർ പ്രവർത്തിക്കാത്തതിനെ തുടർന്നാണ് നടപടി. ആശുപ്രതി സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
അതേസമയം, പ്രാഥമിക അന്വേഷണത്തിൽ വൈദ്യുതി വിതരണത്തിനായി മൂന്ന് തരത്തിലുള്ള സംവിധാനം ആശുപത്രിയിൽ നിലവിലുെണ്ടന്ന് മനസിലായതായി ഭോപ്പാൽ ഡിവിഷൺ കമ്മീഷണർ കവീന്ദ്ര കിയാവത്ത് പറഞ്ഞു. വൈദ്യുതി നിലച്ചാൽ ജനറേറ്ററും പ്രധാന ഉപകരണങ്ങൾക്ക് ബാറ്ററി ബാക്ക് അപ് സംവിധാനവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

