Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂട്ടമാനഭംഗക്കേസ്​​:...

കൂട്ടമാനഭംഗക്കേസ്​​: യു.പി മുൻ മന്ത്രി ഗായത്രി പ്രജാപതി അറസ്​റ്റിൽ

text_fields
bookmark_border
കൂട്ടമാനഭംഗക്കേസ്​​: യു.പി മുൻ മന്ത്രി ഗായത്രി പ്രജാപതി അറസ്​റ്റിൽ
cancel

ലഖ്​​നോ: ബലാത്സംഗക്കേസിൽ പ്രതിയായതിനെത്തുടർന്ന്​ ഒരു മാസത്തോളം ഒളിവിൽകഴിഞ്ഞ യു.പി മന്ത്രി ഗായത്രി പ്രജാപതിയെ ലഖ്​​നോവിൽ അറസ്​റ്റ്​ ചെയ്​തു. സ്​ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്​തുവെന്നാണ്​ ​പരാതി. കേസിൽ കുറ്റാരോപിതരായ ആറ്​ പേർ ഇതിനകം പിടിയിലായിട്ടുണ്ട്​. പോക്​സോ കോടതിയിൽ ഹാജരാക്കിയ പ്രജാപതിയെ 14 ദിവസ​േത്തക്ക്​ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​ ചെയ്​തു.

സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ്​ പ്രജാപതിക്കെതി​െര കേസെടുത്തത്​. ഫെബ്രുവരി 17ന്​ പ്രജാപതിക്കും മറ്റ്​ ആറുപേർക്കുമെതിരെ എഫ്​.​െഎ.ആർ സമർപ്പിച്ചു. സംഭവം സംബന്ധിച്ച്​ എട്ടാഴ്​ചക്കകം എടുത്ത നടപടികൾ സംബന്ധിച്ച്​ റിപ്പോർട്ട്​ നൽകാനും സുപ്രീംകോടതി യു.പി ​െപാലീസിനോട്​ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെ ആഡംബരവാഹനത്തിലാണ്​ കസ്​റ്റഡിയിലെടുത്തത്​. ഇതിനെതിരെ സമാജ്​വാദി പാർട്ടിയുടെ എതിരാളികൾ രംഗത്തുവന്നിട്ടുണ്ട്​.

അദ്ദേഹം എസ്​.യു.വിയിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വാർത്തചാനലുകളിലും പ്രചരിച്ചതിനെത്തുടർന്ന്​ പൊലീസ്​ വാഹനത്തിലേക്ക്​ മാറ്റി. കീഴടങ്ങാൻ എത്തുന്നതിനിടയിലായിരുന്നു അറസ്​റ്റെന്ന്​ പ്രജാപതി മാധ്യമങ്ങ​േളാട്​ പറഞ്ഞു. താൻ നിരപരാധിയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ്​ കേസെന്നും പ്രജാപതി പറഞ്ഞു.

താൻ നുണപരിശോധനക്ക്​ തയാറാണെന്നും ബലാത്സംഗശ്രമമാരോപിച്ച പെൺകുട്ടിയെയും നുണപരിശോധനക്ക്​ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 15^20 ദിവസത്തിനകം ക​ുറ്റപത്രം സമർപ്പിക്കുമെന്ന്​ പൊലീസ്​ പറഞ്ഞു. അറസ്​റ്റിന്​ സർക്കാർ മാറ്റവുമായി ബന്ധമില്ലെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gayatri Prajapati
News Summary - 3 More Accomplices of Rape Accused Minister Gayatri Prajapati Arrested
Next Story