Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിലാളികളുടെ...

തൊഴിലാളികളുടെ പലായനത്തിനിടെ വീണ്ടും അപകടം; മൂന്ന് മരണം

text_fields
bookmark_border
തൊഴിലാളികളുടെ പലായനത്തിനിടെ വീണ്ടും അപകടം; മൂന്ന് മരണം
cancel

മഹോബ: ഉത്തർ പ്രദേശിൽ ട്രക്ക്​ മറിഞ്ഞ്​ മുന്ന്​ അന്തർസംസ്​ഥാന തൊഴിലാളികൾ മരിച്ചു. 12 പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഝാൻസി -മിർസാപുർ ഹൈവേയിൽ തിങ്കളാഴ്​ച അർധരാത്രിയാണ്​ സംഭവം. 

ഡൽഹിയിൽ നിന്നും കിഴക്കൻ യു.പിയിലെ സ്വന്തം നാടുകളിലേക്ക്​ മടങ്ങിയ 17 പേരാണ്​ യാത്രസംഘത്തിലുണ്ടായിരു​ന്നത്​. ടയർ പൊട്ടിയതാണ്​ അപകട കാരണമെന്ന്​ മഹോബ എസ്​.പി എം.എൽ പട്ടീദാർ പറഞ്ഞു. 

ലോക്​ഡൗണിനെത്തുടർന്ന്​ വിവിധ ഇടങ്ങളിൽ കുടുങ്ങി സ്വന്തം നാടുകളിലേക്ക്​ മടങ്ങുന്ന അന്തർ സംസ്​ഥാന തൊഴിലാളികളുടെ ജീവൻ റോഡുകളിൽ പൊലിഞ്ഞ ഏറ്റവും പുതിയ സംഭവമാണിത്​. ശനിയാഴ്​ച പുലർച്ചെ യു.പിയിലെ ഔരയ്യയിൽ നടന്ന അപകടത്തിൽ 26 തൊഴിലാളികളാണ്​ മരിച്ചത്​. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറഞ്ഞത്​ 50 തൊഴിലാളികളാണ്​ കഴിഞ്ഞ 10 ദിവസത്തിനിടെ റോഡപകടങ്ങളിൽ മരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Migrant workerscovidlockdownUttar Pradesh
News Summary - 3 Migrant Women Killed, Over 12 Injured As Truck Overturns In UP- india
Next Story