മൂന്ന് മെയ്തയ് തീവ്രവാദ സംഘടന പ്രവർത്തകർ പിടിയിൽ
text_fieldsഇംഫാൽ: അനധികൃത പണപ്പിരിവ് നടത്തിയ മെയ്തയ് തീവ്രവാദ സംഘടനയായ ആരംബായി തെങ്കോലിന്റെ മൂന്നു പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. മണിപ്പൂരിലെ പടിഞ്ഞാറൻ ഇംഫാലിലാണ് സംഭവം. ഇംഫാൽ-ജിരിബാം ദേശീയ പാതയിലൂടെ പോകുന്ന ചരക്കു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ചലാൻ നൽകി പണം പിരിച്ചതിനാണ് കെയ്തെൽമാൻബിയിൽ നിന്ന് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് പ്രിന്റർ, രണ്ട് വയർലെസ് സെറ്റുകൾ, പേപ്പർ റോളുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
അതിനിടെ, നിരോധിത സംഘടനയായ കംഗ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടി (തായ്ബംഗൻബ) അംഗത്തെയും അറസ്റ്റ് ചെയ്തു. ഇയാൾ കൊള്ളയടി, കേഡർമാരെ റിക്രൂട്ട് ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. നിരോധിത സംഘടനയായ എൻ.ആർ.എഫ്.എം അംഗം മെയ്ത്രം സോമോർജിത് സിങ്ങിനെയും പൊലീസ് അറസ്റ്റുചെയ്തു. ഇയാളിൽനിന്ന് അഞ്ച് മൊബൈലുകളും േസ്ഫാടക വസ്തുക്കളും പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

