Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.ഡി.പിയിൽ വിമത...

പി.ഡി.പിയിൽ വിമത ശബ്​ദം; ‘കശ്​മീരിൽ സഖ്യം തകരാൻ കാരണം​ മുഫ്​തിയു​െട കഴിവില്ലായ്​മ’

text_fields
bookmark_border
പി.ഡി.പിയിൽ വിമത ശബ്​ദം; ‘കശ്​മീരിൽ സഖ്യം തകരാൻ കാരണം​ മുഫ്​തിയു​െട കഴിവില്ലായ്​മ’
cancel

ന്യൂ​ഡ​ൽ​ഹി: ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച മെഹബൂബ മുഫ്​തിയു​െട പീപ്പിൾസ്​ ഡെമോക്രാറ്റിസ്​ പാർട്ടി പിളർപ്പി​​െൻറ വക്കിൽ. പാർട്ടിയു​െട മൂന്ന്​ സാമാജികർ മുൻ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയു​െട നിലപാടുകളാണ്​ പി.ഡി.പി- ബി.ജെ.പി സഖ്യം തകരാനുള്ള കാരണമെന്നാണ്​ കുറ്റ​െപ്പടുത്തൽ. 

ഇവരുടെ നേതൃത്വത്തിൽ പി.ഡി.പിക്കും നാഷണൽ കോൺഫറൻസിനും ബദലായി ഒരു മുന്നണി രൂപീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ്​ സൂചന. അംഗസംഖ്യ ഒത്തു വരികയാണെങ്കിൽ ബി.ജെ.പിയുമായി ചേർന്ന്​ സർക്കാർ രൂപീകരണത്തിനും ഒരുങ്ങുന്നുണ്ടെന്നാണ്​ വിവരം. 

ബി.ജെ.പിക്ക്​ 25ഉം പി.ഡി.പിക്ക്​ 28ഉം അംഗങ്ങളായിരുന്നു 89 അംഗ നിയമസഭയിൽ ഉണ്ടായിരുന്നത്​. കേവല ഭൂരിപക്ഷം 45 ആണ്​. പി.ഡി.പിയുമായുള്ള സഖ്യം തുടരുന്നത്​ ന്യായീകരിക്കാനാകില്ലെന്ന്​ പറഞ്ഞാണ്​ ബി.ജെ.പി പിൻമാറിയിരുന്നത്​. 

മുഫ്​തിയുടെ കഴിവില്ലായ്​മയാണ്​ സഖ്യം തകരാൻ ഇടയാക്കിയതെന്ന്​ മുൻ മന്ത്രി ഇമ്രാൻ അൻസാരി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പ്രസ്​തവന നടത്തി മണിക്കൂറുകൾക്കുള്ളിൽ സാമാജികരായിരുന്ന മുഹമ്മദ്​ അബ്ബാസ്​ വാനിയും ആബിദ്​ അൻസാരിയും ഇമ്രാനെ പിന്തുണച്ച്​ രംഗ​െത്തത്തുകയും ചെയ്​തിരുന്നു. വിമതർക്ക്​ കൂടുതൽ പേരെ ലഭിക്കുകയാണെങ്കിൽ പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്നാണ്​ രാഷ്​ട്രീയ വിദഗ്​ധരുടെ നിരീക്ഷണം. 

അതിനിടെ, ജ​മ്മു-​ക​ശ്​​മീ​രി​ൽ ബ​ദ​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത കോ​ൺ​ഗ്ര​സ്​ ത​ള്ളി. പി.​ഡി.​പി​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു ത​ന്നെ​യാ​ണ്​ ജ​മ്മു-​ക​ശ്മീ​രി​ൽ അ​ടു​ത്ത വ​ഴിയെന്നും കോൺഗ്രസ്​ വ്യക്​തമാക്കി. ഗ​വ​ർ​ണ​ർ ഭ​ര​ണ​ത്തി​ലാ​യ സം​സ്​​ഥാ​ന​ത്ത്​ ഭാ​വി ന​ട​പ​ടി​ക​ൾ ഭ​ര​ണ​ഘ​ട​ന​ക്ക്​ അ​നു​സൃ​ത​മാ​യി സ്വീ​ക​രി​ക്കേ​ണ്ട​ത്​ ഗ​വ​ർ​ണ​റാ​ണെന്നും കോൺഗ്രസ്​ പറഞ്ഞു. ​ പി.​ഡി.​പി​യു​മാ​യി ചേ​ർ​ന്ന്​ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു വിശദീകരണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirpdpmehbooba muftimalayalam newsBJPBJP
News Summary - 3 Lawmakers Of Mehbooba Mufti Rebel -India News
Next Story