അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് മൂന്നു മരണം. നാലു പേർക്ക് പരിക്കേറ്റു. അമൃത്സറിലെ ഗുരുനാനാക്ക് പുര ഏരിയയിലായിരുന്നു അപകടം.
വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴക്ക് പിന്നാലെയാണ് കെട്ടിടത്തിന്‍റെ മേൽക്കൂര നിലംപൊത്തിയത്. അപകട സമയത്ത് ഒമ്പതു പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.