Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഹ്തക് മാർക്കറ്റിൽ...

റോഹ്തക് മാർക്കറ്റിൽ തീപിടിത്തം; മൂന്ന് പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
റോഹ്തക് മാർക്കറ്റിൽ തീപിടിത്തം; മൂന്ന് പേർ കൊല്ലപ്പെട്ടു
cancel

ചണ്ഡിഗഡ്: ഹരിയാനയിലെ റോഹ്തക്കിലെ തിരക്കേറിയ ഡി-പാർക്ക് മാർക്കറ്റിൽ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഷൂ ഷോറൂമിൽ ഉണ്ടായ തീപിടുത്തം അതിവേഗം മറ്റുകടകളിലേക്കും വ്യാപിക്കുകയായിരുന്നു. നിരവധി സ്ഥാപനങ്ങളെ തീ വിഴുങ്ങി. അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം ശ്രമിച്ചതാണ് തീ നിയന്ത്രണവിധേയമാക്കിയത്.തീപിടുത്തത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ വസതിക്ക് സമീപമാണ് ഡി-പാർക്ക് മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. റോഹ്തക് എംപി ദീപേന്ദർ സിങ് ഹൂഡ സ്ഥലം സന്ദർശിച്ചു. റോഹ്തക്കിലെ ഡി-പാർക്ക് പ്രദേശത്ത് ഉണ്ടായ ഭയാനകമായ തീപിടുത്തത്തിൽ വ്യാപകമായ ജീവഹാനിയും സ്വത്തും നഷ്ടപ്പെട്ട വാർത്ത അങ്ങേയറ്റം ഹൃദയഭേദകമാണ്. കടയുടമകളെ കണ്ടതായും നാശനഷ്ടങ്ങൾ വിലയിരുത്തി- ഹൂഡ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. തീപിടുത്തത്തിൽ നശിച്ച കെട്ടിടങ്ങൾക്കും കടകൾക്കും സാധനങ്ങൾക്കും പൂർണ്ണ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rohtakHaryan3 KilledAccindent
News Summary - 3 killed, 10 shops gutted in massive Rohtak market fire
Next Story