ജമ്മു കശ്മീരിൽ മൂന്ന് ജയ്ശെ ഭീകരരെ സുരക്ഷസേന വധിച്ചു
text_fieldsകശ്മീർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ജയ്ശെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. 24 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടലുകളിലായി മൂന്ന് ഭീകരരെയാണ് സുരക്ഷസേന വധിച്ചത്. കുൽഗാമിലെ അഹ്വാതു മേഖലയിൽ ജമ്മു കശ്മീർ പൊലീസും സി.ആർ.പി.ഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.
മുഹമ്മദ് ഷാഫി ഗനി, മുഹമ്മദ് ആസിഫ് വാണി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവർക്ക് ഭീകര സംഘടനായ ജയ്ശെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ബത്പുരയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ പാക് ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനകളിലേക്ക് ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്തതായി കശ്മീർ എഡി.ജി.പി വിജയ്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

