രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്ന് മൂന്ന് ഗ്രാമീണർക്ക് പരിക്ക്
text_fieldsജയ്പുർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ വ്യോമസേനയുടെ സുഖോയ് വിമാനം തകർന്നുവീണ് മൂന്നു ഗ്രാമീണർക്ക് പരിക്കേറ്റു. അലഹബാദിൽ വ്യോമസേനയുടെ ചേതക് െഹലികോപ്ടറാണ് തകരാറിനെത്തുടർന്ന് ഇടിച്ചിറക്കിയത്.
ബാർമറിൽ തകർന്ന വിമാനത്തിലെ രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമെന്ന് പ്രതിരോധ വക്താവ് ലഫ്. കേണൽ മനീഷ് ഒാജ പറഞ്ഞു. സദർ െപാലീസ് സ്റ്റേഷൻ പരിധിയിലെ ശിവ്കർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും വീടുകൾക്കും കേടുപാടു സംഭവിച്ചു.
അലഹബാദിൽ ബംറോലിയിലെ സെൻട്രൽ എയർ കമാൻഡ് ആസ്ഥാനത്തുനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് ഹെലികോപ്ടർ ഇടിച്ചിറക്കിയത്. ആർക്കും പരിക്കില്ല. പതിവ് പറക്കലിന് പുറപ്പെട്ട ഹെലികോപ്ടറിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
