Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെനിയയിൽ ബന്ദികളാക്കിയ...

കെനിയയിൽ ബന്ദികളാക്കിയ മൂന്ന്​ ഇന്ത്യൻ ​പെൺകുട്ടികളെ മോചിപ്പിച്ചതായി സ​​​ുഷമ

text_fields
bookmark_border
കെനിയയിൽ ബന്ദികളാക്കിയ മൂന്ന്​ ഇന്ത്യൻ ​പെൺകുട്ടികളെ മോചിപ്പിച്ചതായി സ​​​ുഷമ
cancel

ന്യൂഡൽഹി: കെനിയയിൽ മനുഷ്യകടത്ത്​ സംഘം തട്ടികൊണ്ടുപോയ മൂന്ന്​ ഇന്ത്യൻ പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​. കുറ്റവാളി സംഘം തട്ടികൊണ്ടുപോയി ബന്ദികളാക്കിയ മൂന്നു ​ഇന്ത്യൻ പെൺകുട്ടികളെയും ഏഴ്​ നേപ്പാളി പെൺകുട്ടികളെയും മോചിപ്പിച്ചുവെന്ന്​ സുഷമ ട്വീറ്റ്​ ചെയ്​തു. 

മനുഷ്യകടത്തു സംഘം കെനിയയിലേക്ക്​ കടത്തിയ പെൺകുട്ടികളെ ഇന്ത്യൻ ഹൈക്കമ്മീഷ​ൻ കെനിയൻ പൊലീസി​​​െൻറ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. മൊബാംസയിൽ നിന്നാണ്​ പെൺകുട്ടികളെ കണ്ടെത്തിയതെന്നും ഇവരുടെ പാസ്​പോർട്ടുകളും മൊബൈൽ ഫോണുകള​ും തിരികെ ലഭിച്ചതായും സ​​ുഷമ അറിയിച്ചു.  രക്ഷപ്പെട്ട പെൺക​​​ുട്ടികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്​. 

സംഭവവുമായി ബന്ധപ്പെട്ട്​ പഞ്ചാബിൽ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. പഞ്ചാബ്​ സർക്കാറിന്​ പെൺകുട്ടികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിട്ടുണ്ട്​. 
പെൺകുട്ടികളുടെ മോചനത്തിനായി ശ്രമം നടത്തിയ കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണർ സുചിത്ര ദുരെ, സെക്രട്ടറി കരൺ യാദവ്​ എന്നിവർക്കും കെനിയൻ പൊലീസിനും നന്ദി അറിയിക്കുന്നതായും സുഷമ ട്വീറ്റ്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajkenyamalayalam newsNepaleseIndia News
News Summary - 3 Indian,7 Nepalese girls held captive in Kenya rescued: Sushma Swaraj- India news
Next Story